newsroom@amcainnews.com

ആകാശത്ത് വെച്ച് മിന്നലേറ്റു: ശ്രീലങ്കൻ വിമാനം കൊളംബോയിൽ അടിയന്തരമായി തിരിച്ചിറക്കി

ശ്രീലങ്കയിൽ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് 207 യാത്രക്കാരും 16 ജീവനക്കാരുമായി പുറപ്പെട്ട ശ്രീലങ്കൻ എയർലൈൻസ് വിമാനം മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. യാത്രയ്ക്കിടയിലാണ് വിമാനത്തിന് മിന്നലേറ്റത്. തൊട്ടുപിന്നാലെ വലിയൊരു ശബ്ദം കേൾക്കുകയും വിമാനത്തിന്റെ ഒരു എൻജിനിൽ നിന്ന് തീപ്പൊരികൾ ഉയരുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാന ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

വിമാനം പറന്നുയരുന്ന സമയത്തും പിന്നീട് തിരികെ വിമാനത്താവളത്തിൽ ഇറക്കുന്ന സമയത്തും എൻജിനിൽ നിന്ന് തീപ്പൊരികൾ ചിതറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ എൻജിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ യാത്രക്കാരെ ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ മുൻനിർത്തി സിഡ്നിയിലേക്കുള്ള യാത്ര റദ്ദാക്കുകയും വിമാനം സുരക്ഷിതമായി കൊളംബോയിൽ തന്നെ ലാൻഡ് ചെയ്യിക്കുകയും ആയിരുന്നു. സാങ്കേതിക തകരാറുകൾ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

ഊർജ്ജ സഹകരണം: കാനഡയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കാനഡ

ലോകകപ്പ്: ടൊറൻ്റോയിൽ ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക സർവീസുകളും

കനേഡിയൻ നെഹ്‌റു ട്രോഫി: ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് നടന്നു

ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടു: ലിംഗാനുപാതം, കാൻസർ സ്ക്രീനിംഗ്, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങൾ

ഇമിഗ്രേഷൻ ലെവൽ പ്ലാൻ: പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താം

Top Picks for You
Top Picks for You