newsroom@amcainnews.com

പൂങ്കുന്നത്തെ വീട്ടിൽ നിന്നും 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി; തറ പൊളിച്ചപ്പോൾ കണ്ടെത്തിയത് ഒഴിഞ്ഞ മുട്ടത്തോടുകൾ

തൃശൂർ പൂങ്കുന്നം എം.ജി നഗറിലെ ‘ശ്രീകൃഷ്ണനിലയം’ എന്ന വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി നിലനിന്നിരുന്ന കടുത്ത പാമ്പ് ഭീതിക്ക് ഒടുവിൽ വിരാമമായി. ബി. കാർത്തിക്കിന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ട് വീട്ടുപരിസരത്ത് തുടർച്ചയായി പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു. ദിവസങ്ങളായി നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ, ഇനി പാമ്പുകളുടെ വരവുണ്ടാകില്ലെന്ന ആശ്വാസത്തിലാണ് നിലവിൽ ഈ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ വീടിനടുത്ത് കണ്ടതോടെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കുടുംബം തീരുമാനിച്ചത്. ഇതേത്തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ തറയോട് ചേർന്ന ഭാഗം പൊളിച്ചു പരിശോധിച്ചപ്പോഴാണ് 22 പാമ്പിൻ മുട്ടകളുടെ തോടുകൾ കൂട്ടത്തോടെ കണ്ടെത്തിയത്. വനവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർമാരും വീട്ടുകാരും ചേർന്ന് വിവിധ ദിവസങ്ങളിലായി ആകെ 22 കുഞ്ഞുങ്ങളെ തന്നെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിൽ ആദ്യ ദിവസം കണ്ടെത്തിയ ഒരു കുഞ്ഞ് ഓടുന്നതിനിടയിൽ സമീപത്തെ തോട്ടിലേക്ക് ചാടിപ്പോയിരുന്നു. കണ്ടെത്തിയ മുട്ടത്തോടുകളുടെ എണ്ണവും പിടികൂടിയ കുഞ്ഞുങ്ങളുടെ എണ്ണവും തുല്യമായതിനാൽ ഇനി കൂടുതൽ പാമ്പുകൾ ഉണ്ടാകില്ലെന്നാണ് നിഗമനം.

സാധാരണയായി പെരുമ്പാമ്പുകൾ ഒരേസമയം 20 മുതൽ 40 വരെ മുട്ടകളാണ് ഇടാറുള്ളത്. ഇവ വിരിഞ്ഞിറങ്ങാൻ ഏകദേശം 60 മുതൽ 70 ദിവസങ്ങൾ വരെ സമയമെടുക്കുമെങ്കിലും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാറുണ്ട്. മുട്ടകൾക്ക് അടയിരിക്കുന്ന സ്വഭാവം പാമ്പുകൾക്കില്ലെങ്കിലും പെരുമ്പാമ്പുകൾ മുട്ടകൾക്ക് കാവലിരിക്കാറുണ്ട്. എന്നാൽ ഇവ വിരിയുന്നതിന് തൊട്ടുമുൻപ് അമ്മപ്പാമ്പ് സ്ഥലം വിടാറാണ് പതിവ്. മൂന്നാഴ്ച മുൻപ് ഈ വീടിന്റെ പരിസരത്തുനിന്നും ഒരു വലിയ പെരുമ്പാമ്പിനെ പിടികൂടിയിരുന്നതായി നാട്ടുകാർ ഓർക്കുന്നു; ആ പാമ്പ് ഇട്ട മുട്ടകളാണ് ഇപ്പോൾ വിരിഞ്ഞിറങ്ങിയതെന്നാണ് കരുതുന്നത്.

You might also like

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You