newsroom@amcainnews.com

ലേണേഴ്സ് ലൈസൻസ് നോളഡ്ജ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് ചെയ്യാം: പുതിയ പരിഷ്കരവുമായി ബി സി സർക്കാർ

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിനായുള്ള ആദ്യഘട്ട നോളഡ്ജ് ടെസ്റ്റ് ഓൺലൈനായി വീട്ടിലിരുന്ന് എഴുതാനുള്ള സൗകര്യം ഒരുക്കി ബ്രിട്ടീഷ് കൊളംബിയ സർക്കാർ. കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ലൈസൻസിനായി അപേക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. എന്നാൽ കൊമേഴ്സ്യൽ വാഹനങ്ങളുടെ ലൈസൻസ് ആവശ്യമുള്ളവർ പഴയതുപോലെ നേരിട്ടെത്തി തന്നെ പരീക്ഷ എഴുതണം.

ഇതോടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഓഫീസുകളിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ പരീക്ഷ എഴുതാം. കൂടാതെ ഓഫീസുകളിലെ തിരക്ക് കുറച്ച് റോഡ് ടെസ്റ്റുകൾക്കായി കൂടുതൽ സമയം മാറ്റിവെക്കാൻ ജീവനക്കാർക്ക് സാധിക്കും. രണ്ടു പരീക്ഷകൾക്കും സമാനമായ ഘടന തന്നെയാണുള്ളത്. ആകെയുള്ള 50 ചോദ്യങ്ങളിൽ 40 എണ്ണത്തിന് ശരിയുത്തരം നൽകണം. പരീക്ഷയിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമായി വെബ്‌ക്യാം സൗകര്യമുള്ള കമ്പ്യൂട്ടറുകളിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. മൊബൈൽ ഫോണുകളിൽ പരീക്ഷ ലഭ്യമാകില്ല. പരീക്ഷ എഴുതുമ്പോൾ ക്യാമറ വഴിയുള്ള ഡിജിറ്റൽ നിരീക്ഷണവും മൗസ് ചലനങ്ങളുടെ ട്രാക്കിംഗും ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ഓൺലൈനായി ജയിച്ചാലും, അപേക്ഷകർ ഐഡൻ്റിറ്റി പരിശോധനയ്ക്കും കാഴ്ചശക്തി പരിശോധനയ്ക്കും ഫോട്ടോ എടുക്കുന്നതിനുമായി ഐ.സി.ബി.സി ഓഫീസിൽ നേരിട്ടെത്തണം. കോർപ്പറേഷൻ്റെ ഡിജിറ്റൽ നവീകരണ പ്രക്രിയയുടെ ഭാഗമായുള്ള ഈ സേവനം 12 ഭാഷകളിൽ ലഭ്യമാണ്.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Top Picks for You
Top Picks for You