അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6 മണി മുതൽ 8.30 വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിലാണ് (11550 Luna Road, Farmers Branch TX 75234) പൊതുദർശനം. പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമാണ് ബിഷപ്പ് സിമ്മി മാത്യൂസ്.
ജൂൺ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കാരം. പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മയാണ് ഭാര്യ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും, ഡരിൽ , ജയ്മി, നിക്ക് എന്നിവർ മരുമക്കളും , ജയ, പ്രിയങ്ക, എവാ, ലയ എന്നിവർ കൊച്ചുമക്കളും ആണ്.






