newsroom@amcainnews.com

ഒൻ്റാരിയോയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഒൻ്റാരിയോയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ ആക്രമണത്തിൽ പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥനായ തരുൺ ബാലി (27) ആണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഹേർസ്റ്റ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. ഒപിപിയുടെ ഡഫറിൻ ഡിറ്റാച്ച്‌മെൻ്റിലെ അംഗമായ തരുൺ, ജെയിംസ് ബേ ഡിറ്റാച്ച്‌മെൻ്റിന്‍റെ താൽക്കാലിക ചുമതലയിലിരിക്കെയാണ് ആക്രമിക്കപ്പെട്ടത്.

ഹേർസ്റ്റിന് സമീപമുള്ള കെൻഡൽ കൺസെഷൻ റോഡിൽ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി എത്തിയതായിരുന്നു തരുണും സംഘവും. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ തരുണിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഒപിപി അധികൃതരെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കേസിൽ ഒപിപി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You