newsroom@amcainnews.com

കാനഡയില്‍ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൃഷികേശിന്‍റെ സംസ്‌കാരം ഇന്ന്

കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കെ. ഹൃഷികേശിന്‍റെ (27) സംസ്‌കാരം നടന്നു. മാവൂര്‍ റോഡ് ജംക്ഷന് സമീപം കോലോത്ത് വീട്ടില്‍ ഹൃഷികേശിന്‍റെ മൃതദേഹം കാനഡയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ഉച്ചകഴിഞ്ഞ് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിയിരുന്നു സംസ്കാര ചടങ്ങുകൾ. മാവൂര്‍ റോഡ് ജംക്ഷനില്‍ ഹൈസണ്‍ ഹോട്ടലിനു പിന്‍വശം കോലോത്ത് വീട്ടില്‍ കെ.രതീഷിന്‍റെയും (മൊമെന്റോ വേള്‍ഡ്, മാവൂര്‍ റോഡ്) പി. തുളസിയുടെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ശ്രീശങ്കര്‍.

കഴിഞ്ഞ മേയ് എട്ടിന് വടക്കന്‍ സസ്‌കച്വാനിലെ യുറേനിയം ഖനന മേഖലയില്‍ വെച്ചായിരുന്നു ഹൃഷികേശ് കൊല്ലപ്പെട്ടത്. വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറേനിയം എക്‌സ് ഡിസ്‌കവറി കോര്‍പ്പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പ്രൊജക്ട് സൈറ്റില്‍ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ കരടിയുടെ ആക്രമണമത്തിലാണ് ഹൃഷികേശ് കൊല്ലപ്പെട്ടത്. മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ (MMA) ദേശീയ മെഡല്‍ ജേതാവായിരുന്ന ഹൃഷികേശ് മൂന്ന് വര്‍ഷം മുന്‍പാണ് കാനഡയിലേക്ക് കുടിയേറിയത്. മൂത്ത സഹോദരന്‍ കെ. അര്‍ജുനൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ പെന്റിങ്ടണിലായിരുന്നു താമസം. തുടര്‍പഠനത്തിനായി വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ ചേരാനിരിക്കെയാണ് ഹൃഷികേശ് ഈ കരാര്‍ ജോലിക്കായി പ്രൊജക്ട് സൈറ്റിലേക്ക് പോയത്.

You might also like

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You