newsroom@amcainnews.com

ഫിഫ ലോകകപ്പ്: കാനഡയിൽ മനുഷ്യക്കടത്ത് ഭീഷണി

ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കാനഡയിൽ മനുഷ്യക്കടത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും ഭീഷണി ശക്തമായി ഉയരുന്നതായി ശിശു സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങളിലേക്ക് വൻതോതിലുള്ള അന്താരാഷ്ട്ര സന്ദർശകരുടെ ഒഴുക്ക് കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.

ലോകകപ്പ് പോലുള്ള വലിയ കായിക മേളകളുടെ പശ്ചാത്തലത്തിൽ ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള ക്രിമിനൽ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് ‘ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി ഓഫ് ടൊറൻ്റോ’യുടെ സി.ഇ.ഒ ലിസ ടോംലിൻസൺ പറയുന്നു. ജനക്കൂട്ടം, വിനോദസഞ്ചാരികളുടെ തിരക്ക്, മത്സരങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ എന്നിവ മനുഷ്യക്കടത്ത് സംഘങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയുമാണ് ഈ സംഘങ്ങൾ കുട്ടികളെയും കൗമാരക്കാരെയും പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, മാനസികമായി തളർന്നിരിക്കുന്ന യുവാക്കൾ തുടങ്ങിയവരെയാണ് ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഭക്ഷണം, പണം, പുതിയ വസ്ത്രങ്ങൾ, ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് കുട്ടികളെ വലയിലാക്കുന്നതാണ് സംഘങ്ങളുടെ രീതി.

ബ്രിട്ടീഷ് കൊളംബിയയിലെ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് കാനഡയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊന്നിലേക്ക് യുവാക്കളെ കടത്താനുള്ള സാധ്യതയും ഉണ്ടെന്ന് അധികൃതർ പറയുന്നു.

You might also like

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You