newsroom@amcainnews.com

കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ വിതരണം ജൂൺ 5 മുതൽ

അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി കാർണി സർക്കാർ. നിലവിലുള്ള ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് സംവിധാനത്തിന് പകരമായി ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) എന്ന പേരിൽ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. കുറഞ്ഞ വരുമാനമുള്ള 1.2 കോടിയിലധികം ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ജൂൺ 5 മുതൽ ഒറ്റത്തവണയായി പ്രത്യേക ടോപ്പ്-അപ്പ് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകും.

പദ്ധതി പ്രകാരം ജൂലൈ മാസം മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ത്രൈമാസ പേയ്‌മെൻ്റുകളിൽ 25 ശതമാനം വർധന ലഭിക്കും. ജൂണിൽ ലഭിക്കുന്ന ഒറ്റത്തവണ സഹായവും തുടർന്ന് ലഭിക്കുന്ന വർദ്ധനവും ഉൾപ്പെടെ ഒരു സാധാരണ നാലംഗ കുടുംബത്തിന് 2026-ൽ 1,890 ഡോളർ വരെയും, ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിക്ക് 950 ഡോളർ വരെയും ധനസഹായം ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി വ്യക്തമാക്കി. 2024-ലെ നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും ജി.എസ്.ടി ആനുകൂല്യങ്ങൾക്ക് അർഹത നേടുകയും ചെയ്തവർക്ക് ഈ തുക നേരിട്ട് ലഭ്യമാകും. അക്കൗണ്ടുകളിൽ ഈ തുക ജി.എസ്.ടി ക്രെഡിറ്റ് എന്ന പേരിൽ തന്നെയാണ് ലഭിക്കുക.

You might also like

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

The Psychology Revealed by Digital Messages

ഡിജിറ്റൽ മെസേജുകൾ വെളിപ്പെടുത്തുന്ന മനഃശാസ്ത്രം

Top Picks for You
Top Picks for You