newsroom@amcainnews.com

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഷിക്കാഗോ : ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ പ്രവാസി സീറോ മലബാര്‍ രൂപതയായ – “സീറോ മലബാര്‍ സെന്റ് തോമസ് കാത്തലിക്എപ്പാര്‍ക്കി- ഷിക്കാഗോയുടെ ” സില്‍വര്‍ ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന കൺവൻഷന്റെ രജിസ്ട്രേഷന്‍ മെയ് 31നു അവസാനിക്കും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2001 മാര്‍ച്ച് 13-നാണ് ഷിക്കാഗോ രൂപത സ്ഥാപിച്ചത്. തുടർന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തിനെ നിയോഗിച്ചു.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (McCormick Place) ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി,ശനി, ഞായര്‍) തീയതികളിലാണ് സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ്കാര്‍ഡിനല്‍ ബ്ലേസ് കുപിച്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്, റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, റവ. ഡോ. ജോസഫ് തടത്തില്‍, റവ. ഫാ. ജോസഫ് പുത്തന്‍പുരയില്‍, ഫാ. ടിം അനസ്റ്റോസ്, റവ. ഫാ. ജോണ്‍ കര്ടജേ, ഡോ. എഡ്വേഡ്,  സി. ജോസ്ലിന്‍ ഇടത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.

കണ്‍വന്‍ഷന്റെ സായാഹ്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധി കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരം പദ്മശ്രീ ജയറാമും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സീറോ മലബാര്‍ കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന “താള വിസ്മയം” അരങ്ങിലെത്തും. കൂടാതെ വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്ന മെഗാ മാര്‍ഗ്ഗംകളി, ഡാൻസ് മത്സരം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്. വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ് പരിപാടിയില്‍ ഇടവകതലത്തിലുള്ള പരിപാടികള്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വിവിധങ്ങളായ സ്‌പോര്‍ട്‌സ് , ഡാന്‍സ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും യുവജനങ്ങള്‍ക്കായിഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂബിലി കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ചെയര്‍മാന്‍ ബിജി സി. മാണി, ജോയിന്റ് കണ്‍വീനര്‍ റവ. ഫാ. ജോയല്‍ പയസ്, കണ്‍വന്‍ഷന്‍ യൂത്ത് കണ്‍വീനര്‍ റവ. ഫാ. മെല്‍വിന്‍ പോള്‍, സെക്രട്ടറി ബീനവള്ളിക്കളം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ്, ഫസിലിറ്റിചെയര്‍മാന്‍ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി കുഞ്ചെറിയ, മാര്‍ക്കറ്റിങ് ചെയര്‍മാന്‍ സജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരോടൊപ്പം ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്‌സ് മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി, ജോര്‍ജ് നെല്ലിക്കുന്നേല്‍, മെലിസ പുത്തന്‍പുര, ലിയ ജോസഫ് തുടങ്ങിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റികള്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക : www.syroconvention.org

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You