newsroom@amcainnews.com

ജിമ്മി ജോര്‍ജ് വോളിബോള്‍ 40+ വിഭാഗം: കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍

ഡാലസ് : 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിലെ 40+ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച

ഫൈനല്‍ മത്സരത്തില്‍ ശക്തരായ ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കാലിഫോര്‍ണിയ ചാമ്പ്യന്മാരായത്.

ഡാലസ്, ഫിലാഡല്‍ഫിയ, ഹ്യൂസ്റ്റൺ, കാലിഫോര്‍ണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാലിഫോര്‍ണിയയും ഹ്യൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിലും ഉടനീളമുള്ള മത്സരങ്ങളിലും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത വില്‍സണ്‍ മാത്യു ടൂര്‍ണമെന്റിലെ ‘മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍’ പുരസ്‌കാരത്തിന് അര്‍ഹനായി. കാലിഫോര്‍ണിയയുടെ പ്രതിരോധ കോട്ട കാത്ത ഉണ്ണികൃഷ്ണന്‍ ‘ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍’ പുരസ്‌കാരവും സ്വന്തമാക്കി. ഹ്യൂസ്റ്റണായി മികച്ച സ്മാഷുകളിലൂടെ കളം നിറഞ്ഞ ജറീഷ് ജോസ് ടൂര്‍ണമെന്റിലെ ‘ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍’ പുരസ്‌കാരം സ്വന്തമാക്കി.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You