newsroom@amcainnews.com

കാനഡയിലെ കരടി ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്

കാനഡയിലെ സസ്‌കച്വാനില്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്. മെയ് എട്ടിനാണ് മിനറല്‍ മൈനിങ്ങിനായി സസ്‌കച്വാനിലെ ഉള്‍ക്കാടുകളില്‍ പോയ സംഘത്തിന് നേരെയുണ്ടായ കരടി ആക്രമത്തില്‍ ഇരുപത്തിയേഴുകാരനായ ഹൃഷികേഷ് കൊല്ലപ്പെട്ടത്. സസ്‌കാച്‌വാനിലെ യുറേനിയം ഖനന മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. സസ്‌കാച്‌വാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നാലാമത്തെ കരടി ആക്രമണമാണിത്. ഇതിന് മുന്‍പ് 2020ലായിരുന്നു പ്രവിശ്യയില്‍ സമാനമായ രീതിയില്‍ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണില്‍ മൂത്ത സഹോദരന്‍ അര്‍ജുന്‍ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറേനിയം എക്‌സ് ഡിസ്‌കവറി കോര്‍പ്പറേഷന്റെ നോര്‍ഡ്ബൈ തടാകത്തിന് സമീപമുള്ള സൂ ബേ പ്രോപ്പര്‍ട്ടിയിലാണ് ഹൃഷികേഷ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലും തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് കാനഡയിലേക്ക് കുടിയേറിയ ശേഷവും ഹൃഷികേഷ് എംഎംഎ പരിശീലനം തുടര്‍ന്നിരുന്നു. പെന്റിക്ടണിലെ സ്‌കോഡന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ഏതാനും മാസങ്ങള്‍ക്കുളളില്‍ വന്‍കൂവറില്‍ ബോക്‌സിങ് കോച്ചായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You