newsroom@amcainnews.com

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇ ഡി

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇ ഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ ഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും മരുമകൻ പി എ മുഹമ്മദ് റിയാസിന്റെ  വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്.

സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മാസപ്പടി  കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.

ഇ ഡി റെയ്ഡിനെ തുടർന്ന് പലയിടങ്ങളിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രം​ഗത്തെത്തി. പിബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. യുഡിഎഫ് അതിനു കൂട്ടുനില്‍ക്കുന്നുവെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഇ ഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇ ഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായിക്ക് എതിരായ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

You might also like
Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You