newsroom@amcainnews.com

പുതിയ നിയമപരിഷ്‌കാരവുമായി ഒൻ്റാരിയോ; മാറ്റങ്ങൾ ജൂൺ മുതൽ പ്രാബല്യത്തിൽ

ഒൻ്റാരിയോയിൽ പ്രവിശ്യാ ഭരണകൂടവും ഫെഡറൽ സർക്കാരും സംയുക്തമായി പ്രഖ്യാപിച്ച പുതിയ നിയമപരിഷ്‌കാരങ്ങൾ ജൂൺ മുതൽ നടപ്പിൽ വരും. പത്തോളം പുതിയ നിയമങ്ങളും ചട്ടങ്ങളുമാണ്‌ ജൂൺ മാസം മുതൽ നടപ്പിലാവുന്നത്‌. സ്കൂളുകൾ, തദ്ദേശ സ്ഥാപനം, സ്വയംതൊഴിൽ, ഫാർമസി, വാടകക്കാർ എന്നിവരുൾപ്പെടെ നേരിട്ട് ബാധിക്കുന്നതാണ് ഈ പുതിയ പരിഷ്കാരങ്ങൾ. ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ മുതൽ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ വരെ ഉൾപ്പെടുന്ന മാറ്റങ്ങളാണ് അടുത്ത മാസം മുതൽ നടപ്പിലാകുന്നത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുന്നത്‌ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലാണ്.  ജൂൺ ഒന്നിന് സ്കൂളുകളിൽ ‘ഒന്റാരിയോ ഡേ’ ആചരിക്കുമെങ്കിലും അന്ന്‌ സാധാരണ പ്രവൃത്തിദിനമായിരിക്കും. പരീക്ഷകൾ ഒഴിവാക്കി സാംസ്കാരിക പഠനത്തിന് പ്രാധാന്യം നൽകുമെന്നും അധികൃതർ അറിയിച്ചു. അന്ന്‌ മുതൽ സർക്കാർ ഫണ്ട്‌ ഉപയോഗിച്ച്‌  ഫാർമസികളിൽ നടത്തിവന്ന സൗജന്യ കോവിഡ് പി.സി.ആർ പരിശോധനകൾ പൂർണ്ണമായി നിർത്തലാക്കാനും തീരുമാനമായിട്ടുണ്ട്‌. ഇനിമുതൽ ഇത്തരം പരിശോധനകൾക്ക് കുടുംബ ഡോക്ടർമാരെയോ നിശ്ചിത സർക്കാർ കേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ടി വരും. അതേ സമയം തന്നെ സർക്കാർ ടെൻഡറുകളിൽ പ്രാദേശിക ഉത്‌പന്നങ്ങൾക്ക്‌ മുൻഗണന നൽകുന്ന ‘ബൈ ഒന്റാരിയോ’ നിയമം ഇനി മുതൽ ആശുപത്രികൾക്കും സ്കൂൾ ബോർഡുകൾക്കും ബാധകമാക്കാനും തീരുമാനിച്ചു. നലോക്സോൺ കിറ്റുകൾ വിതരണം ചെയ്യുന്ന ഫാർമസികൾക്കായുള്ള ക്ലെയിം രീതികളിലും മാറ്റം വരുത്താനും തീരുമാനമായി.

അർഹരായ പൗരന്മാർക്ക് ജൂൺ അഞ്ചുമുതൽ ഒരൊറ്റ തവണയായി ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് ടോപ്പ്-അപ്പ് തുക ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തും. സിംഗിൾ വ്യക്തികൾക്ക് 267 ഡോളറും നാലംഗ കുടുംബത്തിന് 533 ഡോളറും പരമാവധി ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർ 2025-ലെ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്. ടൊറന്റോയിലെ വാടകക്കെട്ടിടങ്ങളിൽ ജൂൺ ഒന്നു മുതൽ അന്തേവാസികൾക്കായി എയർ കണ്ടീഷണർ സൗകര്യമുള്ള പൊതുഇടങ്ങൾ ഒരുക്കണമെന്ന നിയമവും ന‌ടപ്പിലാകും. ജൂലൈ ഒന്നു മുതൽ നടപ്പിലാകുന്ന വലിയ വാഹന ഇൻഷുറൻസ് പരിഷ്കാരങ്ങൾക്കും ജോയിന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മിറ്റി (JHSC) പരിശീലന മാറ്റങ്ങൾക്കും മുമ്പേ പോളിസികളും സുരക്ഷാ മാനദണ്ഡങ്ങളും പുനഃപരിശോധിക്കാൻ ജൂൺ മാസത്തിൽ ഡ്രൈവർമാർക്കും തൊഴിലുടമകൾക്കും അധികൃതർ നിർദേശം നൽകി.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Top Picks for You
Top Picks for You