newsroom@amcainnews.com

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള: അടുത്ത ഡ്രോ തീയതി ഇതാ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തി ഇമിഗ്രേഷൻ വിഭാഗം (IRCC) തങ്ങളുടെ എക്സ്പ്രസ് എൻട്രി (Express Entry) നറുക്കെടുപ്പുകൾ താല്ക്കാലികമായി നിർത്തിവെച്ചു. 2026 ജനുവരി മുതൽ കൃത്യമായ ഇടവേളകളിൽ നടന്നിരുന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, വിവിധ തൊഴിൽ അധിഷ്ഠിത നറുക്കെടുപ്പുകൾ എന്നിവയാണ് പെട്ടെന്ന് നിലച്ചത്. ഇതോടെ അടുത്ത നറുക്കെടുപ്പ് എപ്പോഴുണ്ടാകും, സി.ആർ.എസ് (CRS) കട്ടോഫ് മാർക്കിൽ എന്ത് മാറ്റമുണ്ടാകും എന്നറിയാനുള്ള ആകാംഷയിലാണ് ഉദ്യോഗാർത്ഥികൾ. മേയ് 11-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ കേവലം 380 പേർക്ക് മാത്രമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. എന്നാൽ സാധാരണയായി കൂടുതൽ അപേക്ഷകരെ പരിഗണിക്കുന്ന സി.ഇ.സി (CEC) നറുക്കെടുപ്പ് ഇത്തവണ ഉണ്ടാകാത്തതാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായത്.

മേയ് 25-നും 29-നും ഇടയിൽ നറുക്കെടുപ്പ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പ്രവചിക്കുന്നു. എന്നാൽ, സി.ഇ.സി നറുക്കെടുപ്പിൽ കട്ടോഫ് സ്കോർ 520 വരെ ഉയരാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. കൂടാത്ത ഫ്രഞ്ച് ഭാഷാ കട്ടോഫ് 425-ന് അടുത്തും, കാറ്റഗറി ബേസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുളുടെ കട്ടോഫ് 465 മുതൽ 505 വരെയും ആയേക്കാം. എന്നാൽ ജൂൺ 2-നും 12-നും ഇടയിൽ നറുക്കെടുപ്പ് നടക്കുന്നതെങ്കിൽ സി.ഇ.സി കട്ടോഫ് 528 വരെ ഉയർന്നേക്കാം. അങ്ങനെയെങ്കിൽ ഫ്രഞ്ച് കട്ടോഫ് 430-ലേക്കും കാറ്റഗറി ബേസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ കട്ടോഫ് 460 മുതൽ 510 വരെയും മാറാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ 510-നും 520-നും ഇടയിൽ സ്കോറുള്ള സി.ഇ.സി ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലുകൾ എപ്പോഴും ആക്ടീവ് ആയി നിലനിർത്തുകയും രേഖകൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്യണം. കാരണം ഏതു സമയത്തും നറുക്കെടുപ്പ് വീണ്ടും പുനരാരംഭിക്കാം. നിലവിൽ സ്കോർ 510-ൽ താഴെയുള്ളവർ ഹെൽത്ത് കെയർ, ട്രേഡ്സ്, എഡ്യൂക്കേഷൻ തുടങ്ങിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകൾക്കായി ശ്രമിക്കുന്നതാണ് ബുദ്ധി. ഇത്തരം വിഭാഗങ്ങൾക്ക് പൊതുവേ കട്ടോഫ് സ്കോർ വളരെ കുറവായിരിക്കും. അതോടൊപ്പം തന്നെ ഫ്രഞ്ച് ഭാഷ പഠിച്ച് NCLC 7 യോഗ്യത നേടുന്നത് കാനഡയിലേക്ക് കുടിയേറാനുള്ള വഴി കൂടുതൽ എളുപ്പമാക്കും. ഇതിലൂടെ വളരെ കുറഞ്ഞ കട്ടോഫ് സ്കോറിൽ കാനഡയിൽ എത്തുവാൻ സാധിക്കും.

You might also like

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Top Picks for You
Top Picks for You