newsroom@amcainnews.com

ലൈം രോഗം പടരുന്ന പശ്ചാത്തലത്തിൽ മൺട്രിയോളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

മൺട്രിയോൾ: കെബെക്കിൽ കഴിഞ്ഞ വർഷം 161 പേർക്ക് ലൈം രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നഗരത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് കൂടുന്നതോടെ, രോഗം പരത്തുന്ന ഒരുതരം ചെറിയ ചെള്ളുകൾ (Ticks) നഗരപ്രദേശങ്ങളിലേക്ക് പോലും വേഗത്തിൽ പടരുകയാണ്. കാടുകളിലും പുല്ലുകളിലും കാണപ്പെടുന്ന ഇവ ശരീരത്തിൽ പറ്റിപ്പിടിച്ചാണ് മനുഷ്യരിലേക്ക് രോഗം എത്തിക്കുന്നത്.

പുറത്തുപോകുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും, വീട്ടിൽ തിരിച്ചെത്തിയ ഉടൻ കുളിക്കുകയും ശരീരം പരിശോധിക്കുകയും ചെയ്താൽ ഈ ക്ഷുദ്ര ജീവികളുടെയുടെ കടിയേൽക്കുന്നത് ഒഴിവാക്കാം. ഇവ കടിച്ചാൽ 3 മുതൽ 30 ദിവസത്തിനകം ചർമ്മത്തിൽ ചുവന്ന പാടുകൾ വരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ഹൃദയത്തെയും നാഡീവ്യൂഹത്തെയും സന്ധികളെയും ബാധിക്കുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ശരീരത്തിൽ ഇത്തരം ജീവികളെ കണ്ടാൽ ഉടൻ തന്നെ അതിനെ മാറ്റുകയാണ് ചെയ്യേണ്ടത്. ലക്ഷണങ്ങൾ കണ്ടാലോ സംശയമുണ്ടെങ്കിലോ ‘8-1-1’ എന്ന നമ്പറിൽ വിളിച്ച് ആരോഗ്യവിദഗ്ധരുടെ സഹായം തേടാം. ചിലർക്ക് രോഗം വരാതിരിക്കാൻ തുടക്കത്തിൽ തന്നെ ആന്റിബയോട്ടിക്കുകൾ നൽകാൻ സാധിക്കും. വേനൽക്കാലം ആരംഭിക്കുന്നതോടെ പൊതുജനങ്ങളും ഡോക്ടർമാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

You might also like
Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Top Picks for You
Top Picks for You