newsroom@amcainnews.com

കാനഡയിൽ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം കൂടുന്നു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അന്തരം വീണ്ടും വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഓഹരി വിപണിയിലെ മുന്നേറ്റവും തൊഴിൽ വിപണിയിലെ മാന്ദ്യവുമാണ് ഈ വിടവ് കൂടിയതിൻ്റെ പ്രധാനകാരണം. ഉയർന്ന വരുമാനമുള്ള 40% കുടുംബങ്ങളും താഴ്ന്ന വരുമാനമുള്ള 40% കുടുംബങ്ങളും തമ്മിലുള്ള വരുമാന വ്യത്യാസം 46.7 ശതമാനമായി ഉയർന്നു. മുൻവർഷം ഇത് 46.4 ശതമാനമായിരുന്നു.

കാനഡയിലെ ആകെ സമ്പത്തിന്റെ 65.7 ശതമാനവും കൈവശം വെച്ചിരിക്കുന്നത് 20% സമ്പന്ന കുടുംബങ്ങളാണ്. ഇവരുടെ ശരാശരി ആസ്തി 3.5 മില്യൺ ഡോളറാണ്. രാജ്യത്തെ 40% വരുന്ന സാധാരണക്കാരുടെ കൈവശം ആകെ സമ്പത്തിന്റെ വെറും 3 ശതമാനം മാത്രമാണുള്ളത്. ഇവരുടെ ശരാശരി ആസ്തി 81,650 ഡോളർ മാത്രമാണ്. കുറഞ്ഞ വരുമാനമുള്ളവരുടെ ശമ്പളത്തിൽ ഉണ്ടായ വർധനവ് രാജ്യത്തെ പൊതുവായ ശരാശരി വർദ്ധനവിനേക്കാൾ താഴെയായിരുന്നു. പലിശ നിരക്കുകളിൽ വന്ന കുറവ് കാരണം ചെറുകിട സമ്പാദ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞു. എന്നാൽ ഓഹരി വിപണിയിലെ നേട്ടങ്ങൾ വൻകിട നിക്ഷേപകർക്ക് ഗുണകരമായി.

കാനഡയിലെ പല കുടുംബങ്ങളും പ്രതിമാസ ബില്ലുകളും കടങ്ങളും വീട്ടാൻ പ്രയാസപ്പെടുന്നതായി എം.എൻ.പി (MNP Ltd) നടത്തിയ സർവ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം കാരണം പലരും വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ മടിക്കുകയാണ്. സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കനേഡിയൻ പൗരന്മാർ ചെലവുകൾ കുറയ്‌ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും സാധാരണക്കാർക്ക് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You