newsroom@amcainnews.com

കനേഡിയൻ പാസ്‌പോർട്ടിന് ചിലവേറും: പുതിയ നിരക്കുകൾ മാർച്ച് 31 മുതൽ

സുരക്ഷ വർധിപ്പിക്കുന്നതിനും പണപ്പെരുപ്പവും കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷം കാനഡ പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിക്കുന്നു. കാനഡയുടെ പാസ്‌പോർട്ട് സേവനങ്ങളിൽ വരുത്തുന്ന നിർണ്ണായക മാറ്റങ്ങൾക്കൊപ്പം 2013 ന് ശേഷം ആദ്യമായി പാസ്പോർട്ട് അപേക്ഷാ ഫീസും വർധിപ്പിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. മാർച്ച് 31 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ, അപേക്ഷകർക്ക് ആശ്വാസമാകുന്ന മാറ്റങ്ങളും ഫീസ് വർധനയ്‌ക്കൊപ്പം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷ നൽകി 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പ്രോസസ്സിങ് പൂർത്തിയായില്ലെങ്കിൽ, അപേക്ഷകർക്ക് ഫീസ് മുഴുവനായി തിരികെ ലഭിക്കുമെന്നതാണ് പ്രധാന മാറ്റം.

10 വർഷത്തെ കാലാവധിയുള്ള അഡൽറ്റ് പാസ്‌പോർട്ട് അപേക്ഷാ ഫീസ് മാർച്ച് 31 മുതൽ 160 ഡോളറിൽ നിന്നും 163.50 ഡോളറായി ഉയരും. വിദേശത്ത് നിന്ന് അപേക്ഷിക്കുന്നവർക്ക് ഇത് 260 ഡോളറിൽ നിന്ന് 266.25 ഡോളറായി വർധിക്കും. അടിയന്തര സാഹചര്യങ്ങളിൽ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള ‘അർജൻ്റ് പിക്കപ്പ്’ ചാർജ് 110 ഡോളറിൽ നിന്ന് 125.75 ഡോളറായും ഉയർത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ പണപ്പെരുപ്പ സൂചിക (CPI) അനുസരിച്ച് വാർഷിക നിരക്ക് വർധനയും പാസ്‌പോർട്ട് സേവനങ്ങളിൽ ഉണ്ടാകുമെന്നും ഐആസിസി വ്യക്തമാക്കി.

2026 ഏപ്രിൽ ഒന്നു മുതലാണ് പുതിയ റീഫണ്ട് പോളിസി ആരംഭിക്കുന്നത്. പൂർണ്ണരൂപത്തിലുള്ള ഒരു അപേക്ഷ സമർപ്പിച്ച് 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് നൽകാൻ സാധിച്ചില്ലെങ്കിൽ, അപേക്ഷകൻ ആവശ്യപ്പെടാതെ തന്നെ തുക സ്വയമേവ തിരികെ ലഭിക്കും. കാനഡയിലോ യു.എസിലോ ഉള്ളവർക്ക് ചെക്ക് വഴിയും മറ്റുള്ളവർക്ക് ക്രെഡിറ്റ് കാർഡ് വഴിയോ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴിയോ ആകും തുക തിരികെ നൽകുക. മുൻപ് നിലവിലുണ്ടായിരുന്ന ഭാഗിക റീഫണ്ട് സംവിധാനത്തിന് പകരമാണ് ഈ പുതിയ ‘ഫുൾ റീഫണ്ട്’ പദ്ധതി. എന്നാൽ 25 ഡോളർ വരുന്ന കോൺസുലർ ഫീസും മറ്റ് എക്സ്പ്രസ് സർവീസ് ഫീസുകളും റീഫണ്ടിന്റെ പരിധിയിൽ വരില്ല

You might also like

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You