newsroom@amcainnews.com

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

കാനഡയിലെ ഫെഡറൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം വർധിപ്പിച്ച് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ ഉത്തരവിറക്കി. രാജ്യത്തെ മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്തും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് വേതന വർധന നടപ്പിലാക്കുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം 2026 ഏപ്രിൽ 1 മുതൽ കുറഞ്ഞ വേതനം മണിക്കൂറിന് $18.15 ആയി ഉയരും. 2021-ൽ ഫെഡറൽ കുറഞ്ഞ വേതന സംവിധാനം സ്വതന്ത്രമായി നടപ്പിലാക്കിയതിന് ശേഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 21 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖലകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് പ്രയോജനം ചെയ്യും.

You might also like

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ഹിസ്ബുള്ളയുമായി ബന്ധം; കനേഡിയൻ കമ്പനിക്കെതിരെ അമേരിക്കൻ ഉപരോധം

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

Top Picks for You
Top Picks for You