newsroom@amcainnews.com

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ കാനഡയിലേക്ക് കൂടുതൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇമിഗ്രേഷൻ വിഭാഗം (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽപ്പെട്ട 362 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ ഇൻവിറ്റേഷൻ ലഭിച്ചത്. ഈ വർഷത്തെ പതിനഞ്ചാമത്തെയും പിഎൻപി വിഭാഗത്തിലെ ആറാമത്തെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്.

മാർച്ച് 16ന് നടന്ന നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 742 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. കാനഡയിൽ താമസിക്കുന്നവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും മുൻഗണന നൽകുന്ന രീതിയാണ് 2026-ന്റെ തുടക്കം മുതൽ ഇമിഗ്രേഷൻ വകുപ്പ് പിന്തുടരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 5-ന് മുൻപ് പ്രൊഫൈൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇത്തവണ അവസരം ലഭിച്ചത്. 2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 45,604 ഇൻവിറ്റേഷനുകളാണ് IRCC നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ എന്നീ വിഭാഗങ്ങൾക്കാണ്. ഹെൽത്ത് കെയർ, സോഷ്യൽ സർവീസ്, സീനിയർ മാനേജർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്കും ഈ വർഷം മുൻഗണന ലഭിച്ചിട്ടുണ്ട്.

You might also like
Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Top Picks for You
Top Picks for You