newsroom@amcainnews.com

സംഘർഷം തുടരുന്നു: ഇറാനില്‍ ആയിരം കടന്ന് മരണം

ഇറാനെ ലക്ഷ്യമാക്കി ഇസ്രയേലും അമേരിക്കയും നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനിലെ വിവിധ കേന്ദ്രങ്ങളിലായി 104 വ്യോമാക്രമണങ്ങളാണ് നടന്നത്. ഇതിന് പുറമെ ലെബനനിലെ 60 ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതോടെ മേഖലയിലെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

അതേസമയം, യുദ്ധസമയത്ത് പ്രസിഡന്റിന് ലഭിക്കുന്ന അമിതാധികാരം പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ണ്ണായക വോട്ടിങ് ഇന്ന് യുഎസ് കോണ്‍ഗ്രസില്‍ നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണഘടനാപരമായ പരിധികള്‍ ലംഘിച്ച് അമിതാധികാര പ്രയോഗം നടത്തുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന വിമര്‍ശനം. എന്നാല്‍, ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടേണ്ടത് അനിവാര്യമാണെന്നും യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ട്രംപിന്റെ യുദ്ധപദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചതോടെ വൈറ്റ് ഹൗസും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയും രൂക്ഷമായിരിക്കുകയാണ്.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Top Picks for You
Top Picks for You