newsroom@amcainnews.com

കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം; വിദേശ തൊഴിലാളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദേശ മൊബിലിറ്റി പ്രോഗ്രാമിന് (IMP) കീഴിലുള്ള ‘റെസിപ്രോക്കൽ എംപ്ലോയ്മെന്റ്’ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ. കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (Permanent Residents) വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അതേ തൊഴിൽ അവസരങ്ങൾക്ക് പകരമായി വിദേശികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റ് നൽകുന്ന രീതിയാണിത്. ഫെബ്രുവരി 20-ന് പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നതിന് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം, ഒരു വിദേശ തൊഴിലാളി കാനഡയിലേക്ക് വരുമ്പോൾ, അവർ വരുന്ന അതേ രാജ്യത്ത് കനേഡിയൻ പൗരന്മാർക്കോ പിആർ ഉള്ളവർക്കോ സമാനമായ തൊഴിൽ അവസരങ്ങൾ ഉണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. മുൻപ് ‘വിദേശ രാജ്യങ്ങളിൽ’ എന്ന പൊതുവായ വാക്കാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഏത് രാജ്യത്തുനിന്നാണോ തൊഴിലാളി വരുന്നത് ആ രാജ്യത്തെ തന്നെ സാഹചര്യം പരിഗണിക്കണമെന്ന് കർശനമാക്കിയിട്ടുണ്ട്. കൂടാതെ, വിദേശത്തുള്ള നിലവിലെ തൊഴിലവസരങ്ങൾ നിലനിർത്തുന്നതും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരിഗണിക്കാവുന്നതാണ്.

അപേക്ഷകർ സമർപ്പിക്കുന്ന ജോബ് ഓഫറിലെ വിലാസം, പ്രവിശ്യ, നഗരം എന്നിവ അപേക്ഷയിലെ വിവരങ്ങളുമായി കൃത്യമായി പൊരുത്തപ്പെടണം. ഏത് ജോലിയാണെന്ന് വ്യക്തമാക്കുന്ന എൻഒസി (NOC) കോഡും നിർബന്ധമാണ്. അമേരിക്കൻ പൗരന്മാരെപ്പോലെ യാത്രാ രേഖകളിൽ ഇളവുള്ളവർക്ക് അവരുടെ പാസ്‌പോർട്ട് കാലാവധി തീരുന്നതിന് മുൻപേ തന്നെ ജോലിയുടെ മുഴുവൻ കാലാവധിയിലേക്കും വർക്ക് പെർമിറ്റ് നൽകാനും പുതിയ നിർദ്ദേശമുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ ‘ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ’ പ്രോഗ്രാമിന് ബാധകമല്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന തൊഴിലുടമകൾക്ക് എൽഎംഐഎ ഇല്ലാതെ തന്നെ വിദേശ തൊഴിലാളികളെ കാനഡയിലേക്ക് കൊണ്ടുവരാൻ ഈ മാറ്റങ്ങൾ സഹായകമാകും.

You might also like
Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You