newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ച ; ന്യൂഫൗണ്ട്‌ലാൻഡിൽ ജാഗ്രത നിർദ്ദേശം

ന്യൂഫൗണ്ട്‌ലാൻഡ് മേഖലയിൽ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സെന്റ് ജോൺസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ തെക്കൻ അവലോണിൽ ആരംഭിച്ച കാറ്റ് വൈകാതെ വടക്കൻ മേഖലയിലേക്കും വ്യാപിക്കും. നോർത്തേൺ അവലോൺ പെനിൻസുലയിൽ 25 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റും ജനജീവിതം തടസ്സപ്പെടുത്തിയേക്കാം. ബുധനാഴ്ച രാത്രി വരെ ഈ സാഹചര്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ക്ലാരൻവിൽ, ബോണവിസ്റ്റ, ടെറ നോവ എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരിക്കും. ഈ പ്രദേശങ്ങളിൽ ഏകദേശം 30 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

You might also like

ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

Sedentary Lifestyle and Excessive Protein Intake: A Research Report

ഉദാസീന ജീവിതശൈലിയും അമിത പ്രോട്ടീൻ ഉപയോഗവും: പഠനറിപ്പോർട്ട്

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

Top Picks for You
Top Picks for You