newsroom@amcainnews.com

ജൂലൈ ഒന്ന് മുതൽ ഒൻ്റാരിയോയിൽ പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ പ്രാബല്യത്തിൽ; അപകടമുണ്ടായാൽ ആദ്യം വാഹന ഇൻഷുറൻസ് കമ്പനികൾ തന്നെ പണം നൽകണം

2026 ജൂലൈ ഒന്ന് മുതൽ ഒൻ്റാരിയോയിൽ പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരും. പ്രീമിയം തുക കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഈ പരിഷ്കാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന ആശങ്കയുമുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ നിർബന്ധമായിരുന്ന വരുമാന നഷ്ടം നികത്തൽ (Income replacement), മരണാനന്തര സഹായം, പരിചരണ ആനുകൂല്യങ്ങൾ (Caregiver benefits), തുടങ്ങിയവ ഇനി മുതൽ വേണമെങ്കിൽ ഒഴിവാക്കാം. എന്നാൽ ഇതിലൂടെ പ്രീമിയത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് കുറവുണ്ടാകുക. ചെറിയൊരു ലാഭത്തിനായി വലിയ റിസ്ക് എടുക്കുന്നത് അപകടമുണ്ടായാൽ കുടുംബങ്ങളെ കടക്കെണിയിലാക്കുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

അപകടമുണ്ടായാൽ ജോലിസ്ഥലത്തെ ഇൻഷുറൻസിനേക്കാൾ (Workplace benefits) മുൻപ് വാഹന ഇൻഷുറൻസ് കമ്പനികൾ തന്നെ പണം നൽകണം എന്നതാണ് പുതിയ രീതി. ഇത് ഉപഭോക്താക്കൾക്ക് സൗകര്യമാണെങ്കിലും, ഇൻഷുറൻസ് കമ്പനികളുടെ ചെലവ് കൂട്ടും. ഈ ഭാരം ഒടുവിൽ പ്രീമിയം വർദ്ധനവിലൂടെ സാധാരണക്കാരുടെ തലയിൽ തന്നെ വരാൻ സാധ്യതയുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത കാൽനടയാത്രക്കാർക്കോ സൈക്കിൾ യാത്രക്കാർക്കോ അപകടമുണ്ടായാൽ ഇനി പഴയതുപോലെ ആനുകൂല്യങ്ങൾ ലഭിക്കില്ല. അവർക്ക് ഡ്രൈവർമാർക്കെതിരെ കേസ് കൊടുക്കാമെങ്കിലും, അത് വർഷങ്ങൾ നീളുന്ന നിയമപോരാട്ടങ്ങളിലേക്ക് വഴിമാറാനാണ് സാധ്യത.

പുതിയ പരിഷ്കാരങ്ങൾ വരുന്നതോടെ ‘ബേസിക്’, ‘ഗോൾഡ്’ എന്നിങ്ങനെ സങ്കീർണ്ണമായ പ്ലാനുകളാകും കമ്പനികൾ മുന്നോട്ടുവെക്കുക. അതിനാൽ, ലാഭം മാത്രം നോക്കാതെ തങ്ങൾക്ക് ആവശ്യമായ പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

You might also like

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Top Picks for You
Top Picks for You