newsroom@amcainnews.com

ഫ്രാങ്കോഫോൺ കുടിയേറ്റത്തിന് മുൻഗണന: 5,000 ഫെഡറൽ സെലക്ഷൻ സ്‌പെയ്‌സുകൾ അനുവദിച്ച് IRCC

ക്യുബെക്കിന് പുറത്തുള്ള കാനഡയിലെ മറ്റു പ്രവിശ്യകളിലേക്കുള്ള ഫ്രഞ്ച് ഭാഷാ കുടിയേറ്റത്തിൽ (Francophone Immigration) രാജ്യം നിശ്ചയിച്ച ലക്ഷ്യം തുടർച്ചയായ നാലാം വർഷവും മറികടന്നതായി കാനഡ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അറിയിച്ചു. 2025-ൽ അനുവദിച്ച സ്ഥിരതാമസ അനുമതികളിൽ 8.9 ശതമാനവും ഫ്രഞ്ച് സംസാരിക്കുന്നവർക്കാണ് ലഭിച്ചത്. ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ളവർക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇമിഗ്രേഷൻ പദ്ധതികളുടെയും പ്രവിശ്യകളുടെ സഹകരണത്തിന്റെയും ഫലമായാണ് ഈ നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി. 2029-ഓടെ ഈ നിരക്ക് 12 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

കുടിയേറ്റ നയത്തിന്റെ ഭാഗമായി 2026 മുതൽ പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമായി 5,000 ഫെഡറൽ സെലക്ഷൻ സ്ഥാനങ്ങൾ കൂടി അധികമായി അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് പുറമെയാണിത്. രാജ്യാന്തര തലത്തിലുള്ള പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ആകർഷിക്കുന്നതിലൂടെ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ഈ നീക്കം സഹായിക്കും.

You might also like
Jail room locked, 'Thailand tour' on: Police baffled by life convict's grand trick

ജയിൽ മുറി പൂട്ടി ‘തായ്‌ലൻഡ് ടൂർ’; ജീവപര്യന്തം തടവുകാരന്റെ മാസ് അഭ്യാസത്തിൽ വലഞ്ഞ് പൊലീസ്

Major Malayalam OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം OTT റിലീസുകൾ

3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Accused scares police; Fire Force executes lightning operation on rooftop

പോലീസിനെ വിറപ്പിച്ച് കേസിലെ പ്രതി; വീടിന് മുകളിൽ മിന്നൽ ഓപ്പറേഷനുമായി ഫയർഫോഴ്സ്

Canada says it is extending tariff relief on some US imports

കാനഡ ചില യു.എസ് ഇറക്കുമതികൾക്കുള്ള താരിഫ് ഇളവ് നീട്ടി

Billionaire tax measure on California ballot defeated

കലിഫോർണിയയിലെ ശതകോടീശ്വര നികുതി നിർദ്ദേശം ജനങ്ങൾ തള്ളി; ബേണി സാൻഡേഴ്സ് പക്ഷത്തിന് തിരിച്ചടി

Top Picks for You
Top Picks for You