newsroom@amcainnews.com

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്

മാഡ്രിഡ്: തെക്കന്‍ സ്‌പെയിനിലെ ആന്‍ഡലൂഷ്യ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.40ഓടെ കൊര്‍ദോബ നഗരത്തിന് സമീപമുള്ള അദമൂസിലാണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും ആന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയായ ‘ഇറിയോ’യുടെ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇതിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിനുകളും പാളം തെറ്റുകയും ബോഗികള്‍ തകരുകയും ചെയ്തു.

അപകടസമയത്ത് മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. പരുക്കേറ്റവരെ മേഖലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആന്‍ഡലൂഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ആന്റണിയോ സാന്‍സ് അറിയിച്ചു. ദുര്‍ഘടമായ പാതയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You