newsroom@amcainnews.com

സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എം.പി. ഗാർനെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

എഡ്മിന്‍റൻ : ഷെർവുഡ് പാർക്ക്–ഫോർട്ട് സസ്കാച്ചവൻ റൈഡിങ് എം.പി. ഗാർനെറ്റ് ജെന്യൂസ് എഡ്മിന്‍റനിലെ സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. ‘Building Your Future’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ–ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.പി. മറുപടികൾ നൽകി. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം.പി., രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി സെക്രട്ടറി ജോർജി ചെറിയാൻ സ്വാഗതം ആശംസിച്ചു. MGSOSA യൂത്ത് സ്പിരിച്ചുവൽ അഡ്വൈസർ ഡോ. ജോബിൻ ചാക്കോ സംവാദ സെഷൻ മോഡറേറ്റ് ചെയ്തു. പള്ളി വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രഷറർ ജിമ്മി എബ്രഹാം, സുറിയാനി ഓർത്തഡോക്സ് സഭ കാനഡ കൗൺസിൽ അംഗം എബി നെല്ലിക്കൽ എന്നിവർ ചേർന്ന് എം.പി.ക്ക് ദേവാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി മെറിൻ ഷിജോ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഇടവകാംഗങ്ങളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You