newsroom@amcainnews.com

പൊലീസ് ഡിവിഷനിലേക്ക് അയച്ച സാധനങ്ങൾ മോഷ്ടിച്ചു; ടൊറൻ്റോയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

52-ാം ഡിവിഷനിലേക്ക് അയച്ച സാധനങ്ങൾ മോഷ്ടിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. നിയമപ്രകാരം രേഖപ്പെടുത്തേണ്ട സാധനങ്ങൾ അദ്ദേഹം ലോഗ് ബുക്കിൽ രേഖപ്പെടുത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പകരം ഈ സാധനങ്ങൾ ഇദ്ദേഹം സ്വയം സ്വന്തമാക്കുകയായിരുന്നു എന്നാണ് സൂചന. സർക്കാർ തിരിച്ചറിയൽ രേഖകൾ, ബാങ്ക് കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

കോൺസ്റ്റബിൾ ഡെറക് മക്കോർമിക് (Derek McCormick) എന്നാണ് ഈ ഉദ്യോഗസ്ഥൻ്റെ പേര്. 56 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ടൊറൻ്റോ പോലീസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 5,000 ഡോളറിന് താഴെയുള്ള നാല് മോഷണക്കുറ്റങ്ങളാണ് മക്കോർമിക്കിന് മേൽ ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന നടത്തിയതിനും ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. നീതി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻ്റാരിയോ നിയമപ്രകാരം, ശമ്പളത്തോടുകൂടിയ സസ്പെൻഷനിലാണ് അദ്ദേഹം ഇപ്പോൾ.

You might also like
Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Top Picks for You
Top Picks for You