newsroom@amcainnews.com

അതിശൈത്യം: ജിടിഎയിൽ താപനില മൈനസ് 20 ഡിഗ്രിയിലേക്ക്

ഗ്രേറ്റർ ടൊറ​ന്റോ മേഖലയിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ആൽബർട്ട ക്ലിപ്പർ എന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി ബുധനാഴ്ച ഉച്ചയോടെ നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയും കടുത്ത തണുപ്പും അനുഭവപ്പെടുമെന്ന് എൻവയൺമെ​ന്റ് കാനഡ മുന്നറിയിപ്പ് നൽകി. നിലവിൽ നേരിയ മഴയും മഞ്ഞും തുടരുന്നുണ്ടെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താപനില 4 ഡിഗ്രി സെൽഷ്യസിൽ നിന്നും അതിവേഗം കുറയും. വൈകുന്നേരത്തോടെ താപനില -5 ഡിഗ്രി സെൽഷ്യസിലെത്തുകയും കാറ്റുകാരണം തണുപ്പ് -11 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുകയും ചെയ്യും. ജോർജിയൻ ബേ, ലേക്ക് ഹ്യൂറോൺ മേഖലകളിൽ മഞ്ഞുവീഴ്ച ശക്തമാകുമെങ്കിലും ടൊറന്റോയിൽ 1 മുതൽ 3 സെന്റീമീറ്റർ വരെ നേരിയ മഞ്ഞുവീഴ്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച രാവിലെയോടെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയിലേക്ക് ടൊറന്റോ മാറും. താപനില -15 ഡിഗ്രി സെൽഷ്യസായി കുറയുമെങ്കിലും കാറ്റുകൂടി ചേരുമ്പോൾ അത് -20 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കൊടും തണുപ്പായി മാറുമെന്നും ഏജൻസി അറിയിച്ചു. വ്യാഴാഴ്ച പകൽ സമയം മുഴുവൻ തണുപ്പ് -18 ഡിഗ്രി സെൽഷ്യസിനടുത്ത് തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് താപനിലയിൽ നേരിയ വർധന ഉണ്ടായേക്കാമെങ്കിലും ഈ മാസാവസാനം വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം കണക്കിലെടുത്ത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like
Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You