newsroom@amcainnews.com

കുറഞ്ഞ ചിലവിൽ സൗരോർജ്ജം: ‘സോളാർ ഗാർഡൻ’ പദ്ധതിയുമായി നോവ സ്കോട്ടിയ

ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ‘സോളാർ ഗാർഡൻ’ പദ്ധതിയുമായി നോവ സ്കോട്ടിയ സർക്കാർ രംഗത്ത്. കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. നോവ സ്കോട്ടിയയുടെ സംയുക്ത കാലാവസ്ഥാ കർമ്മപദ്ധതിയുമായി പൊരുത്തപ്പെടുന്നതാണ് ഈ സോളാർ ഗാർഡനുകൾ. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ വൈദ്യുതി ഗ്രിഡ് നിർമ്മിക്കാനാണ് പ്രവിശ്യാ സർക്കാർ ലക്ഷ്യമിടുന്നത്.

അന്നാപോളിസ് കൗണ്ടിയിലെ ബ്രൂക്ലിനിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ അറുനൂറ്റി മുപ്പതോളം വീടുകൾക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കും. പാനലുകൾ സ്ഥാപിക്കാൻ പൊതുജനങ്ങൾക്കു സ്വന്തമായി സ്ഥലമില്ലെങ്കിലും പദ്ധതിയുടെ ഭാഗമാകാമെന്നതും വൈദ്യുതി ബില്ലിൽ 15 ശതമാനത്തോളം ലാഭമുണ്ടാക്കാമെന്നതും വലിയ നേട്ടമാകും. പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ടൊറന്റോ ആസ്ഥാനമായുള്ള പവർബാങ്ക് കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പ് എറ്റെടുത്തിരിക്കുന്നത്. ഈ വസന്തകാലത്ത് തന്നെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം.

You might also like

ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കുന്നു: റൺവേ നീളം രണ്ട് കിലോമീറ്ററിലധികമാകും

പുകയില രഹിത തലമുറ: യുകെ മാതൃകയിൽ കാനഡയിലും നിരോധനത്തിന് സമ്മർദ്ദം

ഇന്നും വേനൽമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ; പ്രതിയായ യുവാവിനെ നാടുകടത്തി, ചിത്രം പുറത്ത്

Top Picks for You
Top Picks for You