newsroom@amcainnews.com

വ്യാപാര മേഖലയ്ക്ക് ഊർജ്ജം പകരാൻ മാർക്ക് കാർണി ഖത്തറിലേക്ക്

ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാനും വിദേശ നിക്ഷേപം സമാഹരിക്കാനുമായി പ്രധാനമന്ത്രി മാർക്ക് കാർണി ഖത്തർ സന്ദർശിക്കുന്നു. ചൈന, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളുൾപ്പെടുന്ന വിപുലമായ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായായി കാർണി ജനുവരി 18-ന് ദോഹയിൽ എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഖത്തർ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയാണ് മാർക്ക് കാർണി.

സന്ദർശന വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കാർണി കൂടിക്കാഴ്ച നടത്തും. വിവിധ ബിസിനസ് പ്രതിനിധികളുമായും നിക്ഷേപകരുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫ്രാസ്ട്രക്ചർ, എനർജി, സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയാണ് കാനഡ ലക്ഷ്യമിടുന്നത്.

ചൈനയിൽ കുറച്ച് ദിവസങ്ങൾ ചിലവഴിച്ച ശേഷമായിരിക്കും കാർണി ഖത്തറിലെത്തുക. തുടർന്ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിലേക്ക് അദ്ദേഹം തിരിക്കും. ജനുവരി 19 മുതൽ 21 വരെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) പ്രധാനമന്ത്രി പങ്കെടുക്കും. അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ സാമ്പത്തിക താല്പര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്.

You might also like

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

Top Picks for You
Top Picks for You