newsroom@amcainnews.com

ഇറാനിൽ ജനകീയ പ്രക്ഷോഭം പടരുന്നു; ഇന്റർനെറ്റ് നിരോധിച്ചു, 45 പേർ കൊല്ലപ്പെട്ടു, 2,500 പേരെ കരുതൽ തടങ്കലിൽ

ടെഹ്റാൻ‌: ഇറാനിൽ ജനകീയ പ്രക്ഷോഭം പടരുന്നു. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറു കണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2,500പേരെ കരുതൽ തടങ്കലിലാക്കി.

പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1979ൽ ഇസ്‌ലാമിക് ഭരണകൂടം വന്നതു മുതൽ ഇറാനുമായി ശത്രുതയിലാണ് യുഎസ്. യുഎസിന്റെ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ഡിസംബർ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരത്തെ കർശനമായാണ് ഇറാൻ ഭരണകൂടം നേരിട്ടത്. എന്നാൽ, പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് നടപടികൾ മയപ്പെടുത്തി. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

കഴിഞ്ഞ ജൂണിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനെതിരെ റിയാലിന്റെ മൂല്യം പകുതിയായി കുറഞ്ഞു. പെട്രോൾ വിലവർധനയും ജനങ്ങളെ ബാധിച്ചു. ഭക്ഷണത്തിന്റെയും വീട്ടുസാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങി.

കഴിഞ്ഞ 3 വർഷത്തിനിടെ ഇറാനിലുണ്ടാകുന്ന ഏറ്റവും വലിയ പ്രക്ഷോഭമായി ഇപ്പോഴത്തെ സമരം മാറിയിട്ടുണ്ട്. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിതി നിരീക്ഷിച്ച് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വേണ്ട സഹായം നൽകുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെല്ലാം എംബസിയിൽ റജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

You might also like

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Top Picks for You
Top Picks for You