newsroom@amcainnews.com

സെന്റർ ഫോർ കനേഡിയൻ മലയാളീസ് ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ

ടൊറന്റോ: സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റൻ സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് മീറ്റിങ് ഹാളിലാണ് പരിപാടി. മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷനൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം പങ്കെടുക്കാം.

കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷനൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.

കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങും. ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യങ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.

ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.

ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി  (519-870-5783), അനൂപ് ജോർജ് (780-218-8249) എന്നിവരിൽനിന്ന് ലഭ്യമാകും. വെബ്സൈറ്റ് മുഖേന റജിസ്റ്ററും ചെയ്യാം- www.canadianmalayaliaffairs.ca

You might also like

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Top Picks for You
Top Picks for You