newsroom@amcainnews.com

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്കു നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം: യുഎസിന് തെളിവ് നൽകുമെന്ന് റഷ്യ, പ്രതികരണം യുഎസ് ഇന്റലിജൻസ് റഷ്യൻ വാദം തള്ളിയതിനു പിന്നാലെ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്കു നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയതിന്റെ തെളിവ് യുഎസിന് നൽകുമെന്ന് റഷ്യ. യുക്രെയ്‌‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ വാദം യുഎസ് ഇന്റലിജൻസ് തള്ളിയതിനു പിന്നാലെയാണ് പ്രതികരണവുമായി റഷ്യ രംഗത്തെത്തിയത്. ആക്രമണശ്രമത്തിനിടെ തകർത്ത യുക്രെയ്‌‌ന്റെ ഡ്രോണിൽ നിന്നുള്ള ഡേറ്റ വേർതിരിച്ചെടുക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്‌തെന്ന് റഷ്യ അവകാശപ്പെട്ടു.

ഡ്രോൺ ലക്ഷ്യമിട്ടത് റഷ്യൻ പ്രസിഡന്റിന്റെ വസതിയായിരുന്നുവെന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതായും റഷ്യ പറഞ്ഞു. ഈ വിവരങ്ങൾ യുഎസുമായി പങ്കുവയ്ക്കാമെന്നാണ് റഷ്യ പറഞ്ഞത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയം സമൂഹ്യമാധ്യമ പോസ്റ്റിൽ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചുവെന്ന് റഷ്യ യുക്രെയ്‌‌‌നെതിരെ ആരോപണമുന്നയിച്ചിരുന്നു.

You might also like
UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Top Picks for You
Top Picks for You