newsroom@amcainnews.com

‘ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്’; സിറിയയിലെ ഐഎസ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ അമേരിക്ക വൻ വ്യോമാക്രമണം നടത്തി. ‘ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്’ എന്ന ഈ സൈനിക നടപടിയിലൂടെ ഐഎസിന്റെ എഴുപതോളം കേന്ദ്രങ്ങളാണ് തകര്‍ത്തത്. ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയില്‍ ഐഎസ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നീക്കം. മധ്യ സിറിയയിലെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍, ആയുധപ്പുരകള്‍, ഒളിത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ 70-ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തു. നൂറിലധികം കൃത്യതയാര്‍ന്ന മിസൈലുകളും ബോംബുകളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. യുഎസ് വ്യോമസേനയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍സ്, എ-10 തണ്ടര്‍ബോള്‍ട്ട് വിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ഹിമാര്‍സ് റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ആക്രമണത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഈ നീക്കത്തിന് പിന്തുണ നല്‍കി.

സിറിയയില്‍ നിലവില്‍ ഏകദേശം 1,000 യുഎസ് സൈനികര്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. പുതിയ സിറിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് അമേരിക്ക ഈ മേഖലയില്‍ ഇപ്പോള്‍ ഭീകരവേട്ട തുടരുന്നത്.

You might also like
Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You