newsroom@amcainnews.com

കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്ത്

കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്ത് എത്തി. തുടർച്ചയായ രണ്ടാം വർഷമാണ് ടൊറൻ്റോ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നടത്തിയ എലി നിയന്ത്രണ നടപടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയത്. വിക്ടോറിയ,വാൻകൂവർ, ബേൺബി, റിച്ച്മണ്ട് എന്നീ സ്ഥലങ്ങളും ആദ്യ അഞ്ചിൽ ഇടം നേടി.

മിസ്സിസാഗ, കിലോന, ഓട്ടവ, സ്കാർബറോ, മോൺക്ടൺ എന്നിവയാണ് ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റു നഗരങ്ങൾ. ഓട്ടവയും മോൺക്ടണും ഈ വർഷം ആദ്യ പത്തിൽ തിരിച്ചെത്തിയത്, എലികളുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ സൂചന നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഒൻ്റാരിയോയിലെ മറ്റ് പ്രധാന നഗരങ്ങളായ മിസ്സിസാഗ,ഓട്ടവ, സ്കാർബറോ, സഡ്ബറി, മാർഖാം, എറ്റോബിക്കോക്ക്, നോർത്ത് യോർക്ക്, ബ്രാംപ്ടൺ എന്നിവയും മുന്നിരയിലുണ്ട്. പ്രവിശ്യയിലുടനീളം എലിശല്യം വർധിച്ചു വരുന്നതായാണ് പട്ടികയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

എലികളെ അകറ്റി നിർത്തുന്നതിനായി കെട്ടിടങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു. ലീക്കുകൾ നന്നാക്കുകയും, വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും,എലിയുടെ കാഷ്ഠം, മാളങ്ങൾ എന്നിവയുണ്ടോയെന്ന് പരിശോധിക്കുകയും വേണം. കാൽ ഇഞ്ചിനേക്കാൾ വലുപ്പമുള്ള വിള്ളലുകൾ അടയ്ക്കുകയും, ഭക്ഷണം അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ വൃത്തിയാക്കുകയും വാതിലുകളിൽ വെതർ സ്ട്രിപ്പിംഗ് സ്ഥാപിക്കുകയും വേണമെന്നും വിദഗ്ധർ പറയുന്നു.

You might also like
Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

ട്രേഡ് തൊഴിലാളികള്‍ക്ക് 5,000 ഡോളര്‍ ബോണസ്: ‘ടീം കാനഡ സ്ട്രോങ്’ അപേക്ഷകൾ 16 മുതൽ

Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധത്തിനിടയിൽ കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ബജറ്റുമായി കാർണി

തെക്കൻ ഒൻ്റാരിയോയിൽ വാഹനാപകടം: നാലുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കനേഡിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ: ജിഡിപിയിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

Top Picks for You
Top Picks for You