newsroom@amcainnews.com

ഭീഷണിപ്പെടുത്തി പണം തട്ടൽ, കവർച്ച: കാനഡയിൽനിന്ന് മൂന്നുപേരെ പുറത്താക്കി; 78 പേർക്കെതിരെ അന്വേഷണം

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്, മൂന്നുപേരെ രാജ്യത്ത് നിന്ന് പുറത്താക്കി. 78 പേർക്കെതിരെ അന്വേഷണം തുടരുകയാണ്. ബ്രിട്ടീഷ് കൊളംബിയയിൽ ദക്ഷിണേഷ്യൻ വംശജരായ വ്യവസായികളെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തി പണംതട്ടൽ വർധിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടികൾ ഫലം കണ്ടു തുടങ്ങിയതിൻ്റെ സൂചനയാണിത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ കാനഡ അതിർത്തി സേന (CBSA) രാജ്യത്തുനിന്ന് പുറത്താക്കി.

നാടുകടത്തപ്പെട്ടവർ പിടിച്ചുപറി ശ്രമങ്ങളിലും സംഘടിത കുറ്റകൃത്യങ്ങളിലും പങ്കാളികളായിരുന്നു. കൂടാതെ, കാനഡയിൽ തുടരാൻ അർഹതയില്ലാത്തവരും ഈ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരുമായ 78 വിദേശ പൗരന്മാരെക്കുറിച്ച് കൂടി സി.ബി.എസ്.എ. കുടിയേറ്റ നിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.സി.യിൽ നിരവധി വെടിവയ്പ്പുകൾക്കും ഭീഷണികൾക്കും ഇടയാക്കിയ അന്തർദ്ദേശീയ ക്രിമിനൽ സംഘങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കനേഡിയൻ പൗരന്മാരല്ലെങ്കിൽ അവരെ അറസ്റ്റ് ചെയ്യുകയും രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് ബി.സി. പൊതുസുരക്ഷാ മന്ത്രി നിന ക്രീഗർ വ്യക്തമാക്കി. കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവരെയും സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെയും എത്രയും വേഗം നാടുകടത്താനുള്ള നടപടികൾ തുടരുമെന്ന് സി.ബി.എസ്.എ. അറിയിച്ചു. ഈ പിടിച്ചുപറി ശ്രമങ്ങൾക്ക് പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് കനേഡിയൻ അധികൃതർ സംശയിക്കുന്നുണ്ട്.

You might also like
Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Top Picks for You
Top Picks for You