newsroom@amcainnews.com

കാനഡയിൽ ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം വർധിക്കുന്നു

കാനഡയിലുടനീളം ഇൻഫ്ലുവൻസ കേസുകളിൽ വർധന ഉണ്ടായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഫ്ലൂ പരിശോധനകളുടെ പോസിറ്റിവിറ്റി നിരക്ക് 8.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആഴ്ച 1,394 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഏജൻസി അറിയിച്ചു. ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ ബാധിച്ചിരിക്കുന്നത് 65 വയസ്സിനു മുകളിലുള്ളവരെയാണ്.

വളണ്ടിയർ ഹെൽത്ത് സർവൈലൻസ് പ്രോഗ്രാമായ ഫ്ലൂ വാച്ചേഴ്‌സ് അനുസരിച്ച്, 9,525 പേരിൽ 1.4 ശതമാനം പേർക്ക് ചുമയും പനിയും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. കാനഡയിൽ ഈ സമയത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സാധാരണമാണെന്ന് പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. ഇൻഫ്ലുവൻസ വൈറസിന്റെ മൂന്ന് സ്ട്രെയിനുകൾ രണ്ട് ഇൻഫ്ലുവൻസ എ സ്ട്രെയിനുകളും (H3N2, H1N1) ഒരു ഇൻഫ്ലുവൻസ ബി സ്ട്രെയിനും നിലവിൽ പ്രചരിക്കുന്നതായി ബൊഗോച്ച് വ്യക്തമാക്കി. കൂടാതെ രോഗ പ്രതിരോധത്തിനായി ഫ്ലൂ ഷോട്ടുകൾ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You