newsroom@amcainnews.com

കാനഡയിലെ പ്രധാന നഗരങ്ങളിൽ ബസ്, സബ്‌വേ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്

കാനഡയിലെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ബസ്, സബ്‌വേ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.


യാത്രക്കാർക്കും ജീവനക്കാർക്കുമെതിരായ ആക്രമണങ്ങളും മറ്റ് അക്രമസംഭവങ്ങളും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കുത്തനെ ഉയരുകയാണ്. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത് ജനങ്ങൾക്കിടയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നുമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

പൊതുഗതാഗത സംവിധാനങ്ങളിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ സാമൂഹിക പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള മറ്റ് കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വീടില്ലാത്തവരുടെ എണ്ണത്തിലെ വർദ്ധനവ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, വർധിച്ചുവരുന്ന ലഹരി ഉപയോഗം എന്നിവ ഇതിന് ആക്കം കൂട്ടിയേക്കാം. സുരക്ഷ ഉറപ്പാക്കാനായി പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കുക, കൂടുതൽ ട്രാൻസിറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുക, ദുർബലരായ ആളുകൾക്ക് സാമൂഹിക പിന്തുണ നൽകുക തുടങ്ങിയ പ്രതിവിധികൾ നഗര ഭരണകൂടങ്ങൾ പരിഗണിക്കുന്നുണ്ട്.

You might also like
Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Top Picks for You
Top Picks for You