newsroom@amcainnews.com

മാനിറ്റോബയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മരണം; അന്വേഷണം ആരംഭിച്ച് പോലീസ്

കാനഡയിലെ മാനിറ്റോബയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് പേർ മുങ്ങിമരിച്ചു. വടക്കൻ പ്രദേശമായ നനാവാനോ എന്ന സ്ഥലത്താണ് ഈ ദുരന്തം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. തണുപ്പുകാലത്ത് വെള്ളക്കെട്ടുകളിലും തടാകങ്ങളിലും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തടാകത്തിൽ ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വെള്ളത്തിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടാമതൊരാളും വെള്ളത്തിൽ വീഴുകയായിരുന്നു.

RCMP യും , പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്നുള്ള തിരച്ചിലിൽ രണ്ടു പേരെയും തടാകത്തിൽ നിന്ന് കണ്ടെത്തി പുറത്തെടുത്തു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ RCMP പുറത്തുവിട്ടിട്ടില്ല. ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് RCMP അന്വേഷണം തുടരുകയാണ്.

You might also like
New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Top Picks for You
Top Picks for You