newsroom@amcainnews.com

മന്ത്രിസഭ വീഴുമോ? ഒമ്പത് ആൽബർട്ട മന്ത്രിമാർ റീകോൾ ഹർജി നേരിടുന്നു

ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) കോക്കസിലെ ഒമ്പത് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്നു. മുമ്പ് അംഗീകരിച്ച മൂന്ന് ഹർജികൾക്ക് പുറമേ, കാബിനറ്റ് മന്ത്രിമാരായ രാജൻ സാവ്‌നി, മൈൽസ് മക്‌ഡൗഗൾ, ഡെയ്ൽ നാലി, ആർജെ സിഗുർഡ്‌സൺ എന്നിവരുൾപ്പെടെ ആറ് യുസിപി അംഗങ്ങൾക്കെതിരെയാണ് റീകോൾ ഹർജി. വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ്, ബാക്ക്ബെഞ്ചർ നോളൻ ഡയക്ക്, ഡെപ്യൂട്ടി സ്പീക്കർ ആഞ്ചല പിറ്റ് എന്നിവർക്കെതിരെയുള്ള ഹർജികൾ നേരത്തെ അംഗീകരിച്ചിരുന്നു. 87 അംഗ നിയമസഭയിൽ നിലവിൽ യുസിപിക്ക് 47 സീറ്റുകളാണുള്ളത്. ഒമ്പത് എംഎൽഎമാരെയും റീകോൾ ചെയ്യുകയും തുടർന്നുള്ള റൈഡിങ് വോട്ടുകളിൽ പരാജയപ്പെടുകയും ചെയ്‌താൽ, സ്മിത്ത് സർക്കാർ വീഴും.

നയപരമായ വിയോജിപ്പുകൾ മുതൽ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നതിൽ പരാജയപ്പെടുന്നത് വരെയുള്ള വിവിധ കാരണങ്ങൾ ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. അതേസമയം പ്രവിശ്യയുടെ റീകോൾ നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് കോക്കസ് അംഗങ്ങളുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്മിത്ത് പറഞ്ഞു. ഓൺലൈൻ ധനസമാഹരണത്തിലൂടെയും വിദേശ ഇടപെടലിലൂടെയും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ആശങ്കയുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

You might also like

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ഇ.കോളി അണുബാധ: കാൽഗറി പ്രൈറി വിൻഡ്‌സ് പാർക്ക് സ്പ്ലാഷ് പാഡ് താൽക്കാലികമായി അടച്ചു

യുഎസ് മദ്യനിരോധനം തുടരും: ക്യൂബെക്ക് പ്രീമിയർ

KKR's Breakthrough: Dominates South Indian Healthcare Sector with Medicover India Acquisition

കെകെആറിന്റെ ബ്രേക്ക്‌ത്രൂ: മെഡിക്കോവർ ഇന്ത്യയെ ഏറ്റെടുത്ത് ദക്ഷിണേന്ത്യൻ ആരോഗ്യമേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു

Top Picks for You
Top Picks for You