newsroom@amcainnews.com

ഭീകരസംഘടന: മുസ്ലിം ബ്രദർഹുഡിനെതിരെ ട്രംപ്

മുസ്ലിം ബ്രദർഹുഡിന്റെ ചില ഘടകങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. സംഘടനയ്‌ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടു.

സംഘടനയ്ക്ക് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യു.എസ് പൗരന്മാർക്കും യു.എസ് താൽപ്പര്യങ്ങൾക്കും ഹാനികരമായ ശ്രമങ്ങളുമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ബ്രദർഹുഡിന് ജോർദാനിലും ഈജിപ്തിലും നിരോധനമുണ്ട്. മുസ്ലിം ബ്രദർഹുഡിന്റെ ചില ഘടകങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ നടപടികൾ അവലോകനം ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിനുമാണ് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിലൂടെ, അമേരിക്കൻ പൗരന്മാർ ഈ ഗ്രൂപ്പുകൾക്ക്‌ ധനസഹായം നൽകുന്നതും മറ്റ് സഹായങ്ങൾ ചെയ്യുന്നതും ക്രിമിനൽ കുറ്റമാകും. കൂടാതെ, യു.എസിലുള്ള അവരുടെ ആസ്തികൾ മരവിപ്പിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും സാധിക്കും.

You might also like
B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Top Picks for You
Top Picks for You