newsroom@amcainnews.com

പ്രൊഫഷണലുകളുടെ അഭിപ്രായ സ്വാതന്ത്ര്യം: പുതിയ ബില്ലുമായി ആൽബർട്ട

പ്രൊഫഷണലുകൾക്ക് ഓഫ്-ഡ്യൂട്ടി സമയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം സംരക്ഷിക്കുക ലക്ഷ്യത്തോടെ പുതിയ ബിൽ അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’ (Bill 13) എന്ന പേരിലാണ് ബിൽ നടപ്പിലാക്കുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ പ്രൊഫഷണൽ റെഗുലേറ്ററി ബോഡികൾ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇതോടെ അവസാനിക്കും. പൗരന്മാരെന്ന നിലയിലുള്ള അവരുടെ മൗലിക സ്വാതന്ത്ര്യം നിലനിർത്താനും, പൊതുസേവനം ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിൽ സഹായിക്കുമെന്ന് പ്രവിശ്യാ സർക്കാർ അവകാശപ്പെടുന്നു.

ബിൽ 13 പ്രകാരം, ഔദ്യോഗിക സമയത്തല്ലാതെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പ്രൊഫഷണലുകൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ റെഗുലേറ്ററി ബോഡികൾക്ക് കഴിയില്ല. സാംസ്കാരികപരമായോ രാഷ്ട്രീയപരമായോ ഉള്ള നിർബന്ധിത പരിശീലന പരിപാടികൾ ഏർപ്പെടുത്തുന്നതിൽ നിന്നും റെഗുലേറ്ററി ബോഡികളെ ഈ നിയമം വിലക്കുന്നുണ്ട്. പൊതുതാൽപ്പര്യവും പ്രൊഫഷണൽ സമഗ്രതയും നിലനിർത്തിക്കൊണ്ട്, വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ ബിൽ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ശാരീരിക അതിക്രമമോ ക്രിമിനൽ ശിക്ഷാവിധിയോ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഈ പരിരക്ഷ ലഭിക്കില്ല. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാനുദ്ദേശിച്ച് തൻ്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുമ്പോഴും ലൈംഗിക ദുരുപയോഗം നടത്തുമ്പോഴും ഈ പരിരക്ഷ ലഭിക്കില്ല.

You might also like
Mojtaba Khamenei’s voice heard in new video: But when was it filmed?

മൊജ്തബ ഖമേനിയുടെ ശബ്ദം പുതിയ വീഡിയോയിൽ: എന്നാൽ ഇത് എപ്പോൾ ചിത്രീകരിച്ചതാണ്?

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

FOKANA Business Excellence Award for Hanover Bank Director Varkey Abraham

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി ഏബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരം

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Top Picks for You
Top Picks for You