newsroom@amcainnews.com

റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌‌നിൽ

കീവ്: റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌‌നിൽ. യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ, പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ചർച്ച നടത്തും.

സമാധാന കരാറിന് വഴങ്ങാത്തതിൽ റഷ്യയോടും യുക്രെയ്‌‌നോടും പ്രസിഡന്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹത്തിന്റെ സംഘം വിശദവും സ്വീകാര്യവുമായ ഒരു സമാധാന പദ്ധതിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുഎസും റഷ്യയും ഒരു പുതിയ ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും, പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതും സൈനിക ശേഷി ഗണ്യമായി കുറയ്ക്കുന്നതും ഉൾപ്പെടെ യുക്രെയ്‌‌നിൽ നിന്ന് വലിയ വിട്ടുവീഴ്ചകൾ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പദ്ധതി തയാറാക്കിയെന്നും യുദ്ധം അവസാനിപ്പിക്കാൻ സ്വീകാര്യമായ വ്യവസ്ഥകളെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ ലഭിച്ചിരുന്നതായും ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ബിബിസിയോട് സ്ഥിരീകരിച്ചു. യുക്രെയ്‌ൻ മാത്രമല്ല, ഇരുപക്ഷവും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലോറിഡയിലെ മയാമിയിൽ സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രീവും മൂന്നു ദിവസം ചർച്ച നടത്തിയെന്ന വിവരം പുറത്തുവന്ന് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് 28 ഇന കരട് പദ്ധതി തയറായെന്ന വിശദാംശങ്ങൾ പുറത്തുവന്നത്. അതേസമയം, പദ്ധതി തയാറാക്കിയെന്ന് റഷ്യ സ്‌ഥിരീകരിച്ചിട്ടില്ല. യുഎസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, ചർച്ചകളോ കൂടിയാലോചനകളോ നടക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. റഷ്യയ്ക്ക് ഏതെങ്കിലും പ്രദേശം വിട്ടുനൽകുന്നതിനെ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്.

You might also like

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജ് പാക്കിംഗിൽ പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

Top Picks for You
Top Picks for You