newsroom@amcainnews.com

കാനഡയിലെ വിവിധ മേഖലകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കി ചരിത്രപരമായ കരാർ; വ്യാപാര മന്ത്രിമാർ കരാറിൽ ഒപ്പിട്ടു

കാനഡയിലെ വിവിധ മേഖലകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കരാറിൽ എല്ലാ പ്രവിശ്യകളും ഫെഡറൽ സർക്കാരും ഒപ്പുവെച്ചു. ഈ കരാർ വഴി, കാനഡയിൽ ഉടനീളം പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ എളുപത്തിൽ വിൽക്കാനാകും. യെല്ലോനൈഫിൽ നടന്നൊരു യോഗത്തിൽ വെച്ചാണ് വ്യാപാര മന്ത്രിമാർ കരാറിൽ ഒപ്പിട്ടത്.

അനാവശ്യ നടപടിക്രമങ്ങളും നിയമക്കുരുക്കുകളും ഒഴിവാക്കുന്നതിൽ ചരിത്രപരമായൊരു നടപടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം ഇത് പ്രാബല്യത്തിൽ വരും. ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, പുകയില, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവ ഒഴികെയുള്ള മിക്ക ഉൽപ്പന്നങ്ങൾക്കും ഈ കരാർ ബാധകമാണ്. ഭാവിയിൽ ഭക്ഷണ സാധനങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു ഉൽപ്പന്നം ഒരു പ്രവിശ്യയിലോ ടെറിട്ടറിയിലോ നിയമപരമായി വിൽക്കാൻ കഴിയുമെങ്കിൽ, അധിക നിയമങ്ങളോ അംഗീകാരങ്ങളോ ഇല്ലാതെ അത് മറ്റ് ഏത് പ്രദേശത്തും വിൽക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇതിലൂടെ ബിസിനസ്സുകൾക്ക് ധാരാളം പണം ലാഭിക്കാൻ സഹായിക്കും.

ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്ക് പുതിയ വിപണികളിലേക്ക് എത്താനും പണം ലാഭിക്കാനും ഇതിലൂടെ സാധിക്കും. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുക.
ഈ കരാർ കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 7.9% വരെ വർദ്ധിപ്പിക്കുമെന്നും, രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ വരെ കൂട്ടിച്ചേർക്കുമെന്നും വിദഗ്ധർ പറയുന്നു ഇത് ബിസിനസ്സുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും കാനഡയ്ക്കുള്ളിലെ വ്യാപാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

You might also like
PAL Airlines flight loses wheel in Wabush after landing

ലാബ്രാഡോറിലെ വാബുഷിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പാൽ എയർലൈൻസ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

Brad Bradford is out. Who's left to challenge Chow's progressive council now?

ബ്രാഡ് ബ്രാഡ്‌ഫോർഡ് പുറത്തേക്ക്: മേയർ ഒലീവിയ ചൗവിന്റെ പുരോഗമന കൗൺസിലിനെ ഇനി ആര് വെല്ലുവിളിക്കും?

How Democrats won in Republican strongholds, from Texas to South Carolina

ടെക്സസ് മുതൽ സൗത്ത് കരോലിന വരെ: റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്തത് എങ്ങനെ?

Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

Top Picks for You
Top Picks for You