newsroom@amcainnews.com

അവസരമില്ല, വരുമാനവും: വിദഗ്ധ കുടിയേറ്റക്കാർ കാനഡ വിടുന്നു

കാനഡയിൽ സ്ഥിരതാമസത്തിന് എത്തുന്നവരിൽ വിദ്യാസമ്പന്നരും വിദഗ്ധരുമായ കുടിയേറ്റക്കാർ അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വിട്ടുപോകുന്നതായി റിപ്പോർട്ട്. ഡോക്ടറേറ്റ് ഉള്ളവർ ബിരുദധാരികളെക്കാൾ രണ്ടിരട്ടിയിലധികം വേഗത്തിൽ കാനഡ വിടുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പ് (ഐസിസി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വരുമാന വളർച്ച ഇല്ലാത്ത തൊഴിൽ ലഭിക്കുമ്പോൾ ഇത്തരം പ്രവണത കൂടുന്നതായാണ് കണ്ടെത്തൽ. സാമ്പത്തിക വെല്ലുവിളികളെ നേരിടാനും യുഎസ് ഇതര രാജ്യങ്ങളുമായുള്ള വ്യാപാരം വർധിപ്പിക്കാനുമുള്ള കാനഡയുടെ ശ്രമങ്ങൾക്ക് ഈ “ഓൺവേർഡ് മൈഗ്രേഷൻ” വലിയ തിരിച്ചടിയാണെന്ന് ഐസിസി മേധാവി ഡാനിയേൽ ബെർണാർഡ് മുന്നറിയിപ്പ് നൽകി. നിർമ്മാണം, എഞ്ചിനീയറിങ്, ഐടി, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളിലെ വിദഗ്ധരാണ് അതിവേഗം രാജ്യം വിടുന്നത്.

ഈ പ്രശ്നം 40 വർഷമായി തുടരുകയാണെന്നും, കുടിയേറ്റക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിലുപരി അവരെ നിലനിർത്താൻ സർക്കാർ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2031 ആകുമ്പോഴേക്കും ഇരുപതിനായിരത്തിലധികം കുടിയേറ്റക്കാർ രാജ്യം വിടുമെന്നാണ് ഐസിസിയുടെ കണക്കുകൂട്ടൽ.

You might also like

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Bofors corruption case: Legal proceedings come to an end

ബോഫോഴ്‌സ് അഴിമതിക്കേസ്: നിയമനടപടികൾ അവസാനിച്ചു

Top Picks for You
Top Picks for You