newsroom@amcainnews.com

യുവ അമേരിക്കൻ വനിതകൾക്ക് സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് താൽപ്പര്യം വർധിച്ചുവരുന്നുവെന്ന് സർവ്വെ

മേരിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം കൂടുന്നുവെന്ന് പുതിയ സർവ്വെ. 15-നും 44-നും ഇടയിൽ പ്രായമുള്ള അമേരിക്കൻ വനിതകളിലാണ് സർവ്വെ നടത്തിയത്. ഇതിൽ 40 ശതമാനം പേരും അവസരം ലഭിക്കുകയാണെങ്കിൽ യു.എസ്. വിട്ടുപോകണമെന്ന് ആഗ്രഹമുള്ളവരാണെന്ന് സർവ്വേ കണ്ടെത്തി. 2014-ൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം 10 ശതമാനം മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരിൽ കൂടുതൽ പേരും പോകാൻ ആഗ്രഹിക്കുന്നത് കാനഡയിലേക്കാണ്.

ഗാല്ലപ്പ് (Gallup) ആണ് സർവ്വേയുടെ ഫലം 2025 നവംബർ 14-ന് ദ കനേഡിയൻ പ്രസ് ആണ് പങ്കുവെച്ചത്. 15 വയസ്സും അതിൽ കൂടുതലും പ്രായമുള്ള 1,000 അമേരിക്കക്കാർ സർവ്വേയിൽ പങ്കെടുത്തു. 2025 ജൂൺ 14-നും ജൂലൈ 16-നും ഇടയിലായി ഫോൺ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്. മൊത്തം അമേരിക്കക്കാരിൽ ഏകദേശം 20 ശതമാനം പേർക്കും അവസരം ലഭിച്ചാൽ രാജ്യം വിട്ടുപോകാൻ ആഗ്രഹമുണ്ട്. എന്നാൽ ഉടൻ തന്നെ രാജ്യം വിടാൻ പദ്ധതിയിടുന്നു എന്നല്ല ഇതിലൂടെ അർത്ഥമാക്കുന്നത് എന്ന് ഗാല്ലപ്പ് നിരീക്ഷിച്ചു. പലരും അതൃപ്തരാണെങ്കിലും ഇപ്പോൾത്തന്നെ അത് പ്രാവർത്തികമാക്കിയേക്കില്ല. സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് യുവ അമേരിക്കൻ വനിതകൾക്കുള്ള താൽപ്പര്യം വർധിച്ചുവരുന്നു എന്നതിലേക്കാണ് പുതിയ സർവ്വെ വിരൽ ചൂണ്ടുന്നത്.

You might also like

അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കാം: ആദ്യ ‘ജനറിക്’ മരുന്നിന് അനുമതി നൽകി ഹെൽത്ത് കാനഡ

കാനഡയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കരുത്തേകി അൽഫോൻസോ ഡേവിസ് തിരിച്ചെത്തുന്നു

പ്രവാസികൾക്ക് ആശ്വാസം; അന്താരാഷ്ട്ര നമ്പറുകളിലും ഇനി യുപിഐ ഇടപാടുകൾ, കൈകോർത്ത് പേടിഎം!

റിംഗ് ഓഫ് ഫയർ: ബ്രിട്ടീഷ് കൊളംബിയയിൽ ഭൂചലന മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

തൃശൂരിൽ പുതിയ നെസ്‌കഫേ കിയോസ്ക്: നെസ്‌ലെ ഇന്ത്യയും റെയിൽവേയും കൈകോർക്കുന്നു

യുഎഇയിലെ ഫിലിപ്പൈൻ പാസ്‌പോർട്ട് പുതുക്കലിന് ഇനി വിഎഫ്എസ് ഇല്ല: അടുത്ത നടപടികൾ ഇങ്ങനെ

Top Picks for You
Top Picks for You