newsroom@amcainnews.com

FIFA ലോകകപ്പിന് കാനഡയിലേക്ക് പോകുവാണോ? നിങ്ങൾ ക്രിമിനൽ റെക്കോർഡ് പരിശോധിക്കണം

2026 FIFA ലോകകപ്പ് കാണാൻ പദ്ധതിയിടുന്ന വിദേശീയരായ ആരാധകർക്ക് മുന്നറിയിപ്പുമായി കാനഡ. ലോകകപ്പ് ആസ്വദിക്കാൻ ടൊറന്റോയിലേക്കോ വൻകൂവറിലേക്കോ യാത്ര ചെയ്യുന്നവർ നിർബന്ധമായും തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം. മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം തുടങ്ങിയ ചെറുതോ വലുതോ ആയ ഏത് കുറ്റകൃത്യങ്ങളും കാനഡയുടെ നിയമപ്രകാരം നിങ്ങളെ ക്രിമിനലായി കണക്കാക്കി പ്രവേശനം നിഷേധിക്കാൻ കാരണമാകും. ടിക്കറ്റുകൾ വാങ്ങി യാത്രക്ക് തയ്യാറെടുത്ത ശേഷം അതിർത്തിയിൽ വെച്ച് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ, യാത്രാ തീയതിക്ക് മുൻപ് തന്നെ നിയമപരമായ സാധ്യതകൾ മനസ്സിലാക്കി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, പ്രവേശന വിലക്ക് മറികടക്കാൻ താൽക്കാലിക റസിഡന്റ് പെർമിറ്റ് (TRP), നിയമപരമായ പുനരധിവാസം (Deemed Rehabilitation), ക്രിമിനൽ പുനരധിവാസം (Criminal Rehabilitation) എന്നിവ ഉപയോ​ഗപ്രദമാകും. ശിക്ഷ പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞവർക്ക്, ‘ക്രിമിനൽ പുനരധിവാസം’ വഴി പ്രവേശന വിലക്ക് സ്ഥിരമായി ഇല്ലാതാക്കാൻ സാധിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നതിനാൽ, യാത്ര സുഗമമാക്കാൻ ഒരു കുടിയേറ്റ നിയമജ്ഞന്റെ സഹായം തേടുകയും അപേക്ഷകൾ വേഗത്തിൽ സമർപ്പിക്കുകയും ചെയ്യുന്നത് ആരാധകർക്ക് ഉപകാരപ്രദമാണ്.

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Top Picks for You
Top Picks for You