newsroom@amcainnews.com

ഉയർന്ന തൊഴിലില്ലായ്മ കാരണം മത്സരം ശക്തം; കാനഡയിൽ താത്കാലിക ജോലികളുടെ എണ്ണം കൂടുമ്പോഴും തൊഴിൽ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തുടരുന്നു

കാനഡയിലെ താത്കാലിക ജോലികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. എങ്കിലും ജോലി കണ്ടെത്തുകയെന്ന് ബുദ്ധിമുട്ടായി തന്നെ തുടരുകയാണെന്ന് പലരും പറയുന്നു. ഇൻഡീഡ് കാനഡയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, കൂടുതൽ സീസണൽ ജോലികൾ ലഭ്യമാണെങ്കിലും, ഉയർന്ന തൊഴിലില്ലായ്മ കാരണം മത്സരം ശക്തമായി തുടരുകയാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുകളും കാരണം താത്കാലിക ജോലികൾ കുറവായിരുന്നു. ഈ വർഷം, ഉപഭോക്തൃ ചെലവ് സ്ഥിരത കൈവരിക്കുന്നുണ്ട്. ഇത് നിയമനങ്ങളിൽ ചെറിയ പുരോഗതിക്ക് കാരണമായി, പ്രത്യേകിച്ചും റീട്ടെയിൽ, സേവന മേഖലകളിൽ. പല ബിസിനസ്സുകളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ല., ഇത് താത്കാലിക നിയമനങ്ങൾ കൂടുതൽ അനിവാര്യമാക്കുന്നുണ്ട്. എന്നിരുന്നാലും, ധാരാളം പേർ ജോലി അന്വേഷിച്ച് രംഗത്തുള്ളതിനാൽ ഈ താത്കാലിക ജോലികൾ നേടുക എന്നത് വെല്ലുവിളിയായി തുടരുകയാണ്.

കാനഡയിലെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമാണ്. അത് കൊണ്ട് തന്നെ തൊഴിലിന് വേണ്ടിയുള്ള മത്സരം ശക്തമായി തുടരുകയാണ്. സ്ഥിരമായ ജോലി ആഗ്രഹിക്കുന്ന ചില തൊഴിലാളികൾ പോലും ഇപ്പോൾ താത്കാലിക ജോലികൾ പരിഗണിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ താത്കാലിക ജോലികളുടെ ഒഴിവുകൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും, തൊഴിലന്വേഷകരെ സംബന്ധിച്ച് തൊഴിൽ വിപണി മത്സരാധിഷ്ഠിതവും വെല്ലുവിളി നിറഞ്ഞതുമായി തുടരുന്നു.

You might also like
Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You