newsroom@amcainnews.com

“റിഡക്ഷൻ ചലഞ്ചിൽ” ഓൺലൈനായി ചേരാം; വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പദ്ധതിയുമായി ബി.സി. ഹൈഡ്രോ

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പുതിയൊരു പദ്ധതി അവതരിപ്പിച്ച് ബി.സി. ഹൈഡ്രോ. 2025 നവംബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് “റിഡക്ഷൻ ചലഞ്ചിൽ” ഓൺലൈനായി ചേരാവുന്നതാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ചലഞ്ച്. പരിസ്ഥിതിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ റിഡക്ഷൻ ചലഞ്ചെന്ന് ബി.സി. ഹൈഡ്രോ വ്യക്തമാക്കി.

ഈ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് $100 ക്രെഡിറ്റോ ഇ-ട്രാൻസ്ഫറോ ലഭിക്കും. ഊർജ്ജ ലാഭത്തിനായി സാധാരണയായി നൽകുന്ന $50-ൻ്റെ ഇരട്ടിയാണ് ഈ സമ്മാനത്തുക. കോണ്ടോകളിലോ അപ്പാർട്ട്‌മെൻ്റുകളിലോ താമസിക്കുന്നവരെ സംബന്ധിച്ച്, ഒരു മാസത്തേക്കോ അതിൽ കൂടുതലോ ഉള്ള വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്. ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും മൊത്തത്തിലുള്ള വൈദ്യുതിയുടെ ആവശ്യം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രോജക്ട് മുന്നോട്ടു വച്ചിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് ഈ ക്രെഡിറ്റിനായി അപേക്ഷിക്കേണ്ട ആവശ്യമില്ല. ലക്ഷ്യം കൈവരിച്ചാൽ അത് ഓട്ടോമാറ്റിക്കായി ലഭിക്കും. റിഡക്ഷൻ ചലഞ്ച് 2026 ജനുവരി 31 വരെ തുടരും. 2024-ൽ ആരംഭിച്ച Electricity Affordability Credit പോലെയുള്ള പദ്ധതികൾക്ക് പുറമെയാണ് ഈ പുതിയ ചലഞ്ച്. വ്യാജ ക്രെഡിറ്റ് ഓഫറുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബി.സി. ഹൈഡ്രോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഊർജ്ജ വില വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ചെലവ് നിയന്ത്രിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതി കൂടിയാണിത്.

You might also like
BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You