newsroom@amcainnews.com

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത് എട്ട് വിദ്യാർത്ഥികൾ

എഡ്മിൻ്റൺ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്, അഥിതി ബെവിൻ, ഒലിവിയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.

ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്.

ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന് മഞ്ചാടി മലയാളം സ്ക്കൂൾ പ്രിൻസിപ്പൽ അമ്പിളി സാജു സ്വാഗതം പറഞ്ഞു. എഡ്മിൻ്റൻ ഹിന്ദി പരിഷത്ത് പ്രസിഡന്റ് പുനീത്, ഹിന്ദി സ്കൂൾ പിൻസിപ്പൽ അൽക്ക എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വിദ്യാർത്ഥികൾക്ക് അഭിനന്ദന സന്ദേശം നൽകി. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നൽകി.

മഞ്ചാടി മലയാളം സ്കൂൾ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കേരളത്തിൻ്റെ തനിമ വിളിച്ചോതുന്ന മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, നാടൻപാട്ട്, തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. അസറ്റ് പ്രസിഡൻ്റ് ഡോ.ബൈജു പി.വി. പരിപാടിക്ക് നന്ദി പറഞ്ഞു. അസറ്റ് സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ അനിൽ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Top Picks for You
Top Picks for You